അബൂദാബി – അബൂദാബി കേരള സോഷ്യൽ സെന്റർ കേരളോത്സവത്തിന് തുടക്കമായി. അൽ മസൂദ് ഓട്ടോമൊബൈൽസിന്റെ മാർക്കറ്റിങ് പ്രതിനിധി ഓല കോസ്ത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മനോജ് ടി.കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കേരളോത്സവം പ്രോഗ്രാം കൺവീനർ എ.കെ ബീരാൻകുട്ടി,അബൂദബി മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കൽ, ജമിനി ബിൽഡിംഗ് മെറ്റീരിയൽസ് മാനേജിങ് ഡയറക്ടർ ഗണേശ് ബാബു, പവർ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ രാജൻ, രവി തങ്കപ്പൻ (ബോട്ടിം മാനേജർ, ഓഫ്ലൈൻ ആക്ടിവേഷൻ), പ്യുർ ആയുർ വേദിക് മാനേജിങ് ഡയറക്ടർ രജീഷ്, വിൻസ്മേര പ്രധിനിധി അരുൺ, ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് കെ.വി ബഷീർ, യുവകലാസാഹിതി പ്രസിഡന്റ് രാകേഷ്, ഫ്രണ്ട്സ് എ.ഡി.എം.സ് പ്രസിഡന്റ് ഗഫൂർഎടപ്പാൾ തുടങ്ങിയവർ ആശംസകൾ നേർന്നു.
ഗതാഗത നിയമങ്ങൾ സംബന്ധിച്ച് അബുദാബി ട്രാഫിക് പൊലീസ് പ്രതിനിധി ബോധവൽക്കരണ ക്ലാസ് എടുത്തു. പ്രദർശന സ്റ്റാളുകൾ, സൗജന്യ മെഡിക്കൽ ക്യാംപ്, ശാസ്ത്ര പ്രദർശനം, കലാപരിപാടികൾ തുടങ്ങിയവയും മൂന്ന് ദിവസത്തെ കേരളോൽസവത്തോടനുബന്ധിച്ച് നടക്കും. സമാപന ദിവസമായ ഇന്നു (ഞായർ) നടക്കുന്ന പ്രവേശന കൂപ്പൺ നറുക്കെടുപ്പിൽ ജേതാവിന് നിസ്സാൻ മാഗ്നൈറ്റ് കാർ സമ്മാനിക്കും. രണ്ടാം സമ്മാനമായി 10 ഗ്രാം സ്വർണം വീതം 5 പേർക്ക് നൽകും. ഇതുൾപ്പെടെ മൊത്തം 106 പേർക്കാണ് ഇത്തവണ സമ്മാനങ്ങൾ നൽകുക.



