ദുബൈ – പ്രവാസ ജീവിതത്തിനു താൽക്കാലിക വിരാമമിടുന്ന അധ്യാപകനും കവിയുമായ മുരളി മാഷിന് ദുബൈ കെഎംസിസി തൃശൂർജില്ല കമ്മിറ്റി സ്നേഹാദരം സംഘടിപ്പിക്കുന്നു. ഞായറാഴ്ച നാലു മണിക്ക് കെഎംസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ദുബൈ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി യഹ്യ തളങ്കര ഉപഹാരം സമർപ്പിക്കും.
സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ, കെഎംസിസി ഭാരവാഹികൾ എന്നിവർ ആശംസ അർപ്പിക്കും. ഇത് സംബന്ധിച്ച് നടന്ന ചർച്ചയിൽ ജമാൽ മനയത്ത്, ഗഫൂർ പട്ടിക്കര, അഷ്റഫ് കൊടുങ്ങല്ലൂർ, മുഹമ്മദ് വെട്ടുകാട്, ഹനീഫ് തളിക്കുളം, ജംഷീർ പാടൂർ, ഷമീർ തൃശൂർ എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



