അബുദാബി: തിരുവനന്തപുരം കണിയാപുരം വാടയിൽ മുക്കിൽ കുന്നുംപുറത്ത് വീട്ടിൽ അഷ്റഫ് അലി അബുദാബിയിൽ നിര്യാതനായി. പരേതനായ ഹാജി റഷീദ് ലബ്ബയുടെ മകനാണ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
അവധികഴിഞ്ഞ് ഭാര്യയുമൊത്ത് വെള്ളിയാഴ്ച പുലർച്ചെയാണ് അബുദാബിയിൽ തിരിച്ചത്തിയത്.ഉച്ചക്ക് നമസ്കാരം കഴിഞ്ഞു വന്നയുടൻ ഹൃദയസ്തംഭനമുണ്ടാകുകയായിരുന്നു.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group