ദുബായ്: കാസർകോട് പെരുമ്പള സ്വദേശി സന്തോഷ് നഗർ മാരയിലെ അബ്ദുൽ സത്താർ (54)ദുബായിൽ നിര്യാതനായി. ജുമൈറയിലെ ഉമ്മു സുകൈനിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. താമസസ്ഥലത്ത് രാത്രി കിടന്നുറങ്ങിയ ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പരേതനായ സുലൈമാനാണ് പിതാവ്. മാതാവ്:നഫീസ.
ഭാര്യ: ഷംസാദ്. മക്കൾ: മുഹമ്മദ് ഷഹാൻ, അബ്ദുല്ല, ഫാത്തിമ സന, ഷഹനാസ് മറിയ. നടപടിക്രമം പൂർത്തീകരിച്ചു മൃതദേഹം നാട്ടിലെത്തിച്ച് മറവ് ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group