ദുബായ്: കാസർകോട് ചൗക്ക് ബ്ലാർക്കോട് സ്വദേശിയായ യുവാവ് ദുബായിൽ നിര്യാതനായി.
ബ്ലാർക്കോട് റിസാന മഹല്ലിൽ ഷാഫിയുടെയും ഫസീലയുടെയും മകൻ റിഷാലാണ് (25) മരിച്ചത്. ദുബായ് കറാമ അൽഅൽത്താർ സെന്‍ററിലെ ജീവനക്കാരനാണ്. പനി ബാധിച്ച് വ്യാഴാഴ്ച രാവിലെ ദുബായ് റാശിദ് ആശുപത്രിയിൽ ചികിൽസ തേടിയ ഇദ്ദേഹം വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു. നാലുവർഷമായി ദുബായിയിൽ ജോലി ചെയ്യുന്ന റിഷാൽ അവധിക്ക് നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെയാണ് മരണം. അവിവാഹിതനാണ്. സഹോദരങ്ങൾ: റിഫാദ്, റിഷാന. നടപടികൾ ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group