അജ്മാൻ: കണ്ണൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അജ്മാനിൽ നിര്യാതനായി. മുണ്ടേരി ചാപ്പ ഈന്തുംക്കാട്ടിൽ ഇബ്രാഹീമിന്റെ മകൻ ഫസലു (41)വാണ് ചികിൽസയിലായിരിക്കെ അജ്മാൻ ഖലീഫ ഹോസ്പിറ്റലിൽ നിര്യാതനായത്. 20 ദിവസം മുമ്പാണ് വിസിറ്റിംഗ് വിസയിൽ അജ്മാനിലെത്തിയത്. കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതമുണ്ടായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ശേഷം വെന്റിലേറ്ററിലായിരുന്നു.
നസീമ കുളങ്കരകണ്ടി ചാലിലാണ് മാതാവ്. ഭാര്യ: ജുനൈദ. മക്കൾ: അസ് വ,അർമാൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോയി ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group