ദുബായ്: കണ്ണൂർ സിറ്റി നീർച്ചാൽ പാലത്തിന് സമീപം സി.എച്ച് ഹൗസിൽ സി.എച്ച്. അഫ്സൽ(46) ദുബായിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ദുബായ് കറാമ സിറ്റി മക്കാനിയിലെ ഷെഫായിരുന്നു.ഹംസ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ: ആമിന. മക്കൾ: ആദില, മാസിയ, ഹഫ്സ. സഹോദരങ്ങൾ:അബുദാബി -കണ്ണൂർ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി മഷ്ഹൂദ് ,സാജിദ്, നജീബ്, ഫർസാന. മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group