അബുദാബി: പെരുന്നാൾ ആഘോഷിക്കാൻ അൽ ഐനിലേക്ക് പോയ കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് യാത്രക്കാരിയായ സ്ത്രീ മരിച്ചു. അജ്മാനിൽ താമസമാക്കിയ കണ്ണൂർ താണ സ്വദേശിനിയും കോഴിക്കോട് വെള്ളിമാട്കുന്നിലെ പി.കെ. നസീറിന്‍റെ ഭാര്യയുമായ സജിന ബാനു(54) വാണ് മരിച്ചത്.
ഇവർ സഞ്ചരിച്ച വാഹനം റിസോർട്ടിന് സമീപം ഓഫ് റോഡിൽ മറിയുകയായിരുന്നു. വാഹനമോടിച്ചിരുന്ന മകൻ ജർവ്വീസ് നാസ്, ഭർത്താവ് നസീർ എന്നിവർക്ക് പരിക്കേറ്റു. മൃതദേഹം അൽ ഐൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മക്കൾ: ഡോ.ജാവേദ് നാസ്, ജർവ്വീസ് നാസ് നസീർ. മരുമകൾ: ഡോ.ആമിന ഷഹ്‌ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group