അബുദാബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ പ്രസിഡന്റായി പി. ബാവ ഹാജിയെ വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ജില്ലയിലെ കക്കിടിപ്പുറം സ്വദേശിയായ ബാവ ഹാജി 27ാമത് തവണയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. നേരത്തെ 12 തവണ സെന്റർ ജനറൽ സെക്രട്ടറിയായിരുന്നു.
ടി. മുഹമ്മദ് ഹിദായത്തുല്ലയാണ് പുതിയ ജനറൽ സെക്രട്ടറി. ബി.സി. അബൂബക്കർ (ട്രഷറർ), ഭരണ സമിതി അംഗങ്ങളായി യു. അബ്ദുല്ല ഫാറൂഖി, വി.പി.കെ അബ്ദുല്ല, അബ്ദു റഹൂഫ് അഹ്സനി, അബ്ദുല്ല നദ്വി, എം.പി.എം. റഷീദ്, ഇബ്രാഹിം മുസ്ലിയാർ, സി. സമീർ തൃക്കരിപ്പൂർ, അഷ്റഫ് ഹാജി വാരം, അഡ്വ. ഷറഫുദ്ദീൻ, ഹുസൈൻ തിരൂർ, കരീം മുഹമ്മദ് മല്ലം, മഷൂദ് നീർച്ചാൽ, സുനീർ ചുണ്ടം പറ്റ, ജാഫർ കുറ്റിക്കോട്, പി.വി. ഹാഷിം, ഇസ്ഹാഖ് നദ്വി എന്നിവരും തെരെഞ്ഞടുക്കപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group