അബുദാബി: അബുദാബി ഇന്ത്യ സോഷ്യല്‍ ആന്റ് കള്‍ചറല്‍ സെന്റര്‍ (ഐ.എസ്.സി) 58 ാം മത് സ്ഥാപക ദിനമാചരിച്ചു. ഐ.എസ്.സി പ്രധാന ഓഡിറ്റോറിയത്തില്‍ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയൂം സാന്നിധ്യത്തില്‍ കേക്ക് മുറിച്ചു ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പാട്രോണ്‍ ഗവര്‍ണ്ണര്‍ കെ. മുരളീധരന്‍ മുഖ്യാതിഥിയായിരുന്നു.
ഐ എസ് സി യിൽ നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ജനറല്‍ മാനേജര്‍ റ്റോമി മില്ലറിനെ (രാജു) ആദരിച്ചു. പിന്നണി ഗായകരായ അന്‍വര്‍ സാദത്തിന്റെയും ആതിര ജനകന്റെയും നേതൃത്വത്തില്‍ സംഗീതരാവും അരങ്ങേറി. മാധ്യമ പ്രവര്‍ത്തകര്‍, മെമ്പര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു. പ്രസിഡന്റ് ജയറാം റായ്, ജനറല്‍ സെക്രട്ടറി രാജേഷ് ശ്രീധരന്‍, ട്രഷറര്‍ ദിനേശ് പൊതുവാള്‍, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി അരുണ്‍ ആന്‍ഡ്രു വര്‍ഗീസ് എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം
നല്‍കി.