ദുബായ് – യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസി ജനസംഖ്യ 43.6 ലക്ഷമായി വര്‍ധിച്ചു. പത്തു വര്‍ത്തിനിടെ യു.എ.ഇയിലെ ഇന്ത്യന്‍ ജനസംഖ്യ ഇരട്ടിയായി വര്‍ധിച്ചു. ദുബായില്‍ ഇന്ത്യാ ടുഡേ ഗ്രൂപ്പ് സംഘടിപ്പിച്ച ഇന്തോ-യു.എ.ഇ കോണ്‍ക്ലേവില്‍ സംസാരിച്ച ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് ശിവനാണ് യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തിലെ ദ്രുതഗതിയിലുള്ള വളര്‍ച്ച വ്യക്തമാക്കിയത്. ഇത് ഒരുതരം ബന്ധമാണ്. ഇത് ഒരു തരത്തില്‍ നല്ലതും ഒരു തരത്തില്‍ ഭയപ്പാടുള്ളതുമാണ്.
ഓരോ വാരം പിന്നിടുമ്പോഴും നിലവിലുള്ള ഡാറ്റകളില്‍ മാറ്റംവരും. 2023 ഡിസംബറിലെ ഔദ്യോഗിക കണക്ക് പ്രകാരം യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസി ജനസംഖ്യ 38.9 ലക്ഷമായിരുന്നു. 2024 ഡിസംബറില്‍ ഇന്ത്യന്‍ പ്രവാസി ജനസംഖ്യ 43.6 ദശലക്ഷത്തിലെത്തിയതായി ഏറ്റവും പുതിയ ഡാറ്റ ലഭിച്ചു. പത്തു വര്‍ഷം മുമ്പ് യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ 22 ലക്ഷമായിരുന്നു. ഒരു ദശാബ്ദത്തിനുള്ളില്‍ ഇന്ത്യക്കാര്‍ ഇരട്ടിയായി. ഇന്ന് ഇന്ത്യക്കാര്‍ 43.6 ലക്ഷമമാണ്. ചില ഡാറ്റകള്‍ പ്രകാരം 2000 കളുടെ തുടക്കത്തില്‍ യു.എ.ഇയിലെ ആകെ ജനസംഖ്യ 45 ലക്ഷമായിയിരുന്നു. ഇരുപതു വര്‍ഷം മുമ്പുള്ള യു.എ.ഇയുടെ മൊത്തം ജനസംഖ്യക്ക് തുല്യമായി ഇന്ത്യന്‍ പ്രവാസികള്‍ ഇപ്പോള്‍ മാറിയിരിക്കുന്നതായി ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് ശിവന്‍ പറഞ്ഞു.
യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പകുതിയിലധികവും ദുബായിലാണ് താമസിക്കുന്നതെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ പറഞ്ഞു. ഇന്ത്യ-യു.എ.ഇ ബന്ധം ചരിത്രപരമായി ആരംഭിച്ചത് ദുബായിലാണ്. ഇന്ത്യക്കാരുടെ ആദ്യത്തെ പായ്ക്കപ്പല്‍ ഇവിടെ പോര്‍ട്ട് റാഷിദില്‍ ഇറങ്ങി. ഇന്ന് ഇവിടെ ഇന്ത്യന്‍ സമൂഹം 43 ലക്ഷത്തിലധികം വരും. അതില്‍ പകുതിയിലധികവും യഥാര്‍ഥത്തില്‍ ദുബായിലാണ്. യു.എ.ഇയിയിലെ ഇന്ത്യന്‍ നിക്ഷേപങ്ങളില്‍ ബഹുഭൂരിപക്ഷവും ദുബായിലാണ്. ദുബായിലെയും യു.എ.ഇയിലെയും സമ്പദ്വ്യവസ്ഥയെ നയിക്കുന്നതില്‍ മുന്നില്‍ ഇന്ത്യക്കാരാണ്. ദുബായിലെയും യു.എ.ഇയിലെയും 60 ശതമാനത്തിലേറെ സി.എഫ്.ഒമാരും (ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍) ഇന്ത്യയില്‍ നിന്നുള്ളവരാണ് – ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു.