Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 19
    Breaking:
    • കടബാധ്യതയും, ഭാര്യയുടെ അവിഹിത ബന്ധവും; വീഡിയോയിൽ അവസാന ആ​ഗ്രഹവും പങ്കുവെച്ച് യുവാവ് ആത്മഹത്യ ചെയ്തു
    • വടകരയിൽ ട്രെയിനിടിച്ച് യുവാവ് മരണപ്പെട്ടു
    • കാന്തപുരം അബൂബക്കർ മുസ്ലിയാർക്ക് എതിരായ ലേഖനം പിൻവലിച്ച് ഔട്ട്ലുക്ക് മാപ്പ് പറഞ്ഞു
    • സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യ റദ്ദാക്കി; യാത്രക്കാർ എ.സി യില്ലാതെ വിമാനത്തിനകത്തിരുന്നത് നാല് മണിക്കൂർ
    • സൂക്ഷിച്ചാൽ ദുഖിക്കേണ്ട, യു.എ.ഇയിൽ പഞ്ചസാര അളവ് കൂടിയാൽ നികുതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»UAE

    ഷാർജ പുസ്‌തകോത്സവം; അരനൂറ്റാണ്ടിന്‍റെ സംഗീത ജീവിതാനുഭവങ്ങൾ പങ്കുവച്ച് ഇളയരാജ

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ10/11/2024 UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാർജ :അര നൂറ്റാണ്ട് നീണ്ട സംഗീത സപര്യ തന്നെ സംബന്ധിച്ച് യാത്രയല്ല,ജീവിതം തന്നെയെന്ന് ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഇതിഹാസ സംഗീതജ്ഞൻ ഇളയരാജ. ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളിലും സമ്പൂർണമായി സംഗീതത്തിൽ ജീവിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 43 മാത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ‘മഹാ സംഗീതജ്ഞന്‍റെ യാത്ര – ഇളയരാജയുടെ സംഗീതത്തിലൂടെ ഒരു സഞ്ചാരം’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
    തമിഴ് നാട്ടിലെ വിദൂര ഗ്രാമത്തിലാണ് ജനിച്ചതെങ്കിലും സംഗീതത്തോട് ബാല്യകാലം മുതൽ താൽപര്യം ഉണ്ടായിരുന്നു. ചേട്ടൻ ഭാസ്‌കരൻ പ്രദേശത്തെ വിവിധ പരിപാടികളിൽ പാടുമായിരുന്നു, വീട്ടിൽ ഹാർമോണിയം ഉണ്ടായിരുന്നെങ്കിലും തൊടാൻ പോലും അനുവാദം ഉണ്ടായിരുന്നില്ല.തൊട്ടാൽ ചുട്ട അടി കിട്ടുമായിരുന്നു.എന്നിട്ടും ചേട്ടൻ അറിയാതെ ഹാർമോണിയം വായിക്കാൻ പഠിച്ചു.

    കമ്പത്ത് നടന്ന ഒരു കച്ചേരിയിൽ സ്ഥിരമായി ഹാർമോണിയം വായിച്ചിരുന്ന ആൾ വന്നില്ല.അന്നാണ് പൊതുവേദിയിൽ ആദ്യമായി ഒരു സംഗീതോപകരണം വായിക്കുന്നത്. അന്ന് സദസ്സിൽ നിന്ന് ലഭിച്ച കൈയടികളാണ് തനിക്ക് ആദ്യമായി ലഭിച്ച അനുമോദനമെന്ന് ഇളയരാജ പറഞ്ഞു.
    1976 ഇൽ ആദ്യ സിനിമയായ ‘അന്നക്കിളിക്ക്’ സംഗീതം നൽകുന്നതിന് മുൻപ് രാജ്‌കുമാർ നായകനായ ഒരു കന്നഡ സിനിമക്ക് വേണ്ടി സഹ സംഗീത സംവിധായകനായി പ്രവർത്തിച്ച അനുഭവം ഇളയരാജ പങ്കുവെച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വർഷത്തിൽ 58 സിനിമകൾക്ക് വരെ സംഗീതം നൽകിയിട്ടുണ്ടെന്ന് ഇളയരാജ പറഞ്ഞു. മൂന്ന് തിയറ്ററുകളിലായി ഒരേ ദിവസം മൂന്ന് സിനിമകൾക്ക് സംഗിതം നൽകിയ അപൂർവ അനുഭവം പങ്കുവെച്ചപ്പോൾ അത്ഭുതത്തിൽ നിറഞ്ഞ് സദസ്സ്. പഞ്ചു അരുണാചലം നിർമിച്ച കാക്കിച്ചട്ടൈ എന്ന കമലഹാസൻ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുമ്പോൾ പടത്തിന് വേണ്ടിയല്ലാതെ ആറ് പാട്ടുകൾക്ക് കൂടി അദ്ദേഹം ഈണം നൽകി. വേറെ സിനിമ നിർമിക്കുമ്പോൾ ഇവ ഉപയോഗിക്കാമെന്ന് രാജ പറയുകയും ചെയ്തു.

    എന്നാൽ മുഴുവൻ പാട്ടുകളും ഉപയോഗിക്കണമെന്നായിരുന്നു നിബന്ധന. അങ്ങനെയാണ് ‘വൈദേഹി കാത്തിരുന്താൾ’ എന്ന വിജയകാന്ത്-രേവതി ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ പിറവിയെടുക്കുന്നത്. ‘ രാസാത്തി ഉന്നൈ കാണാതെ നെഞ്ച്’, ‘അഴക് മലരാട്’ തുടങ്ങിയ ഗാനങ്ങൾ ഇന്നും പ്രിയ ഗാനങ്ങളായി തുടരുന്നു.
    വ്യത്യസ്തവും സങ്കീർണവുമായ അടരുകൾ ഉള്ള സംഗീത ശില്പമാണ് സിംഫണിയെന്നും അതേക്കുറിച്ച് വിശദീകരിക്കുക എളുപ്പമല്ലെന്നും ഇളയരാജ പറഞ്ഞു.
    വ്യത്യസ്ത ഭാഷകളിൽ ഉള്ള ഗാനങ്ങൾക്ക് ഈണം പകരുമ്പോൾ അവിടങ്ങളിലെ സംസ്കാരത്തെക്കുറിച്ച് അറിയുന്നത് നല്ലതാണെന്നും എന്നാൽ ഈണം നൈസർഗികമായാണ് മനസ്സിൽ നിറയുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ കർണാടിക് സംഗീതജ്ഞൻ സഞ്ജയ് സുബ്രഹ്മണ്യനാണ് സംവാദത്തിന് നേതൃത്വം നൽകിയത്. ഇരുവരും ചേർന്ന് ചില ഗാനങ്ങൾ ആലപിച്ചത് ആസ്വാദകർക്ക് പുതിയ അനുഭവമായി. മലയാളി പെൺകുട്ടി അമൃത ‘പുന്നഗൈ മന്നൻ’ എന്ന ചിത്രത്തിലെ ‘ഏതേതോ’ എന്ന ഗാനം ഇളയരാജക്ക് മുന്നിൽ ആലപിച്ചു. ചെറുപ്പക്കാരെ വെല്ലുന്ന ഊർജസ്വലതയോടെ എങ്ങനെ സംവദിക്കാൻ സാധിക്കുന്നു എന്ന മാധ്യമ പ്രവർത്തകൻ ആസിഫ് മീരാന്‍റെ ചോദ്യത്തിന് ‘ അത് താൻ രാജ’ എന്ന മാസ് മറുപടി നൽകിയാണ് സംഗീത ചക്രവർത്തി സംഭാഷണം അവസാനിപ്പിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ilaya raja Sharjah Book Fair
    Latest News
    കടബാധ്യതയും, ഭാര്യയുടെ അവിഹിത ബന്ധവും; വീഡിയോയിൽ അവസാന ആ​ഗ്രഹവും പങ്കുവെച്ച് യുവാവ് ആത്മഹത്യ ചെയ്തു
    18/07/2025
    വടകരയിൽ ട്രെയിനിടിച്ച് യുവാവ് മരണപ്പെട്ടു
    18/07/2025
    കാന്തപുരം അബൂബക്കർ മുസ്ലിയാർക്ക് എതിരായ ലേഖനം പിൻവലിച്ച് ഔട്ട്ലുക്ക് മാപ്പ് പറഞ്ഞു
    18/07/2025
    സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യ റദ്ദാക്കി; യാത്രക്കാർ എ.സി യില്ലാതെ വിമാനത്തിനകത്തിരുന്നത് നാല് മണിക്കൂർ
    18/07/2025
    സൂക്ഷിച്ചാൽ ദുഖിക്കേണ്ട, യു.എ.ഇയിൽ പഞ്ചസാര അളവ് കൂടിയാൽ നികുതി
    18/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version