ദുബായ്:കഷണ്ടിക്കാരായ ഒരു കൂട്ടം മലയാളികളുടെ നേതൃത്വത്തിലുള്ള മൊട്ട ഗ്ലോബൽ യു.എ.ഇ ചാപ്റ്ററും മോഡൽ സർവ്വീസ് സൊസൈറ്റി(എം.എസ്.എസ്)യും ചേർന്ന് ഇഫ്ത്താർ വിരുന്ന് സംഘടിപ്പിച്ചു.
ഷാർജ സജയിലെ ലേബർ ക്യാമ്പിൽ നടന്ന പരിപാടിയിൽ ആയിരത്തോളം പേർ പങ്കെടുത്തു.

മൊട്ടത്തലയൻമാർ ചേർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ കേരളത്തിൽ രൂപീകരിച്ച വലിയ ശൃംഖലയുടെ ഭാഗമാണ് യുഎഇ ചാപ്റ്റർ. മലയാളികളായ 146 പേർ അടങ്ങിയതാണ് മൊട്ട യു.എ.ഇ ചാപ്റ്റർ. നിലവിൽ 34 രാജ്യങ്ങളിലായി 1,370 കഷണ്ടിക്കാർ ഈ കൂട്ടായ്മയിലുണ്ട്. യു.എ.ഇയിലെ അൻപതോളം കഷണ്ടിക്കാരായ അംഗങ്ങളും ഒരു ഡസനിലേറെ വൊളന്റിയർമാരും ഇഫ്താറിന് നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group