അബുദാബി: വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്മെന്റ് ഫോറം ( ഡബ്ല്യൂ.ബി.എ.എഫ് ) ആഗോളാടിസ്ഥാനത്തിൽ നടത്തുന്ന ഇൻവെസ്റ്റർസ് വീക്ക് 2024 ലെ യുനൈറ്റഡ് അറബ് എമിറേറ്റ്സ് കൺട്രി ചെയർ ആയി ഡബ്ല്യൂ.ബി.എ.എഫ് ഇന്ത്യൻ പ്രതിനിധി സെനറ്റർ ഹാരിസ് എം കോവൂർ തെരഞ്ഞെടുക്കപ്പെട്ടു.
സ്റ്റാർട്ടപ്പ് സംരഭകത്വം, സ്മാർട്ട് ഫിനാൻസ്, ഏഞ്ചൽ നിക്ഷേപ ആവാസവ്യവസ്ഥ, ഫിനാൻഷ്യൽ ഇൻക്ലൂഷൻ എന്നിങ്ങനെയുള്ള അടിസ്ഥാന സാമ്പത്തിക വികസന മേഖലകളെ കുറിച് കൂടുതൽ അടുത്ത് അറിയുന്നതിന്നും പഠിക്കുന്നതിനും പങ്കിടുന്നതിനും ആയിട്ടാണ് ഡബ്ല്യൂ.ബി.എ.എഫ് എല്ലാ വർഷവും ആഗോളാടിസ്ഥാനത്തിൽ ഇൻവെസ്റ്റർസ് വീക്ക് സംഘടിപ്പിച്ചു വരുന്നത്. “സംരഭകത്വത്തിൽ വൈവിധ്യവും ഉൾച്ചേരലും ഉണ്ടാവേണ്ടതിന്റെ പ്രാധാന്യം” എന്നതാണ് ഈ വർഷത്തെ ആഗോള പ്രമേയം.
ഈ വർഷത്തെ യു.എ.ഇ ഇൻവെസ്റ്റർ വീക്കിൽ മുൻ ഫ്രഞ്ച് അംബാസിഡർ പാട്രിക് പാസ്കൽ, മുഖ്യ അതിഥി ആയിരിക്കും. അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി സി.ഇ.ഒ മാസ്സിമോ ഫാൽക്കോണി, ഡബ്ല്യൂ.ബി.എ.എഫ് സീനിയർ സെനറ്റർ ലൂസി ചൗ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ശേഷം നടക്കുന്ന ഒന്നാമത്തെ റൌണ്ട് ടേബിൾ സെഷനിൽ യു എ ഇ സർക്കാർ പ്രതിനിധികളായ ഗനിം അൽ ഫലസി, മറിയം അൽ ഫസനി, സാറ അബുഗലീല എന്നിവർ പങ്കെടുക്കും കൺട്രി കോ-ചെയർ പെഗാ ഗോൾ മോഡറേറ്റർ ആയിരിക്കും.