അബൂദാബി – ഗാന്ധിയൻ ആദർശങ്ങൾ എക്കാലത്തും പ്രസക്തമാണെന്നും ആധുനിക കാലത്ത് അതിന്റെ പ്രചാരണത്തിന് നവീന മാത്രകകൾ സൃഷ്ടിക്കണമെന്നും പുതുതായി ചുമതലയേറ്റ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ അഭിപ്രായപ്പെട്ടു. ഗാന്ധി സാഹിത്യ വേദി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.
പുതുതലമുറയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിൽ സമൂഹമാധ്യമങ്ങൾ വഴി ഗാന്ധിയൻ പ്രചാരണം നടത്താനുള്ള നവീന പദ്ധതികളെക്കുറിച്ച് ആലോചിക്കണമെന്നും നിർദേശിച്ചു.
പ്രസിഡന്റ് വി.ടി.വി.ദാമോദരൻ സ്ഥാനപതിയെ പയ്യന്നൂർ ഷാൾ അണിയിക്കുകയും തൻ്റെ ഇംഗ്ലിഷ്, അറബിക് കവിതാ സമാഹത്തിന്റെ കോപ്പി കൈമാറുകയും ചെയ്തു.
ജനറൽ സെക്രട്ടറി എം.യു.ഇർഷാദ്, രഞ്ജിത്ത് പൊതുവാൾ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



