റാസല്‍ഖൈമ: മലപ്പുറം എടപ്പാള്‍ പൂക്കരതറ തെരുവത്ത് വീട്ടിൽ അബ്ദുല്‍ റസാഖ് (67) റാസല്‍ഖൈമയില്‍ നിര്യാതനായി. റാക് ഖത്ത് വാട്ടറില്‍ ജോലിചെയ്തു വരികയായിരുന്നു. ഡ്രൈവിങ്ങിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. ഭാര്യ: സുഹ്റ. മൂന്ന് മക്കളുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം നാട്ടിൽ കൊണ്ട് പോയി കബറടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group