ദുബൈ– മൂന്ന് മാസം മുമ്പ് കാണാതായ എൽസി എന്ന് പേരുള്ള വളർത്തു നായയെ ദുബൈയിലെ അൽ റിഗ്ഗ പ്രദേശത്ത് കണ്ടു എന്ന സൂചന ലഭിച്ചതോടെ ഇപ്പോൾ സിംഗപ്പൂരിൽ താമസിക്കുന്ന കുടുംബവുമായി വീണ്ടും ഒന്നിക്കാനുള്ള പ്രതീക്ഷകൾക്ക് ആക്കം കൂട്ടി. തവിട്ട് നിറത്തിലുള്ള കോട്ട് അടയാളങ്ങളും മൂക്കിലും കാലുകളിലും പുള്ളികളുമുള്ള രണ്ട് വയസ്സുള്ള ഒരു ഡെസേർട്ട് മിക്സ് വൈറ്റ് നായയാണ് എൽസി. ഈ ആഴ്ച അൽ ഗുരൈർ സെന്ററിന് പിന്നിലെ മണൽ പ്രദേശത്താണ് അവളെ അവസാനമായി കണ്ടത്. നേരെത്തെ ദുബൈയിലെ പലയിടങ്ങളിലും നായയെ കണ്ടതായി ചിലർ സൂചന നൽകിയിരുന്നു.
ഒക്ടോബർ 13 ന് ഒരു പെറ്റ് റീലോക്കേഷൻ കമ്പനിയുടെ വാഹനത്തിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം അവസാനമായി കണ്ടത് ഇവിടെയാണ്. അബുദാബിയിൽ നിന്ന് സിംഗപ്പൂരിലേക്ക് താമസം മാറിയ കുടുംബത്തിനൊപ്പം അയക്കാനുള്ള അന്തിമ കയറ്റുമതി പരിശോധനകൾക്കായി എൽസിയെ കൊണ്ടുപോകുന്നതിനിടെയാണ് വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോയെതെന്നാണ് കരുതുന്നത്. കാണാതായത് മുതൽ ദിവസങ്ങളോളം തെരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല.
അബുദാബി ആസ്ഥാനമായുള്ള റെസ്ക്യൂ ഗ്രൂപ്പായ റാഡ് പാവ്സ് അപ്പ് ഫോർ പെറ്റ്സിൽ നിന്ന് 2024ൽ ആണ് കനേഡിയൻ കുടുംബം എൽസിയെ ദത്തെടുത്തത്. റാഡ് പാവ്സ് അപ് ഫോർ പെറ്റ്സിലെ സന്നദ്ധ പ്രവർത്തകർ എൽസിയെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നവർക്ക് 10,000 ദിർഹം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അൽ ഗുറൈർ സെന്ററിന്റെ പിറകിൽ നായയെ കണ്ടെന്നുള്ളത് വിശ്വസനീയമായ വിവരമാണെങ്കിലും വൈകാതെ നായെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. എൽസിയെ കാണാതായത് സംബന്ധിച്ച വിവരം ദുബൈ മുനിസിപ്പാലിറ്റിയെ അറിയിച്ചതിനെ തുടർന്ന് പ്രദേശത്തെ പെറ്റ്സ് കൺട്രോൾ സംഘങ്ങൾക്ക് നായയുടെ ഫോട്ടോയും നൽകിയിരുന്നു. അൽ റിഗ്ഗയിലെ നൈറ്റ് മാർക്കറ്റിലെ കടയുടമകൾ അവരുടെ പരിസരത്ത് നായയെ കാണാത്തത് സംബന്ധിച്ച ഫ്ലയറുകളും സ്ഥാപിച്ചിട്ടുണ്ട്.



