ദുബൈ– ഇന്ന് ട്രാഫിക് പിഴകൾ അടച്ചാൽ 50 ശതമാനം കിഴിവെന്ന പരസ്യങ്ങളിൽ മുന്നറിയിപ്പുമായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇമെയിലുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുമാണ് ആർടിഎ സേവനങ്ങളിൽ കിഴിവ് ലഭിക്കുമെന്ന് അവകാശപ്പെടുന്ന ഈ തട്ടിപ്പ് പ്രചരിപ്പിക്കുന്നത്.
ഈ പരസ്യങ്ങൾ അതോറിറ്റി പുറത്തിറക്കിയതല്ല. ആർടിഎയുടെ ഔദ്യോഗിക എക്സ് അക്കൌണ്ടിൽ ഒരു ദുബൈ നിവാസി ഈ വ്യാജ ഓഫറിൻ്റെ ചിത്രം പങ്കുവെച്ചതിനെ തുടർന്നാണ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്താൻ വേണ്ടിയാണു ഇതിന്റെ പിന്നിൽ ഉള്ളവരുടെ ലക്ഷ്യം. തെറ്റായ വാഗ്ധാനങ്ങളിൽ വീഴരുത് എന്നും വിവരങ്ങൾക്കായി അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ആപ്പുകൾ എന്നിവ പരിശോധിക്കണമെന്ന് ആർ ടി എ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.



