ദുബൈ – ഒഴുകുന്ന മ്യൂസിയം പ്രഖ്യാപിച്ച് ദുബൈ. ദുബൈ ക്രീക്കിലാണ് മ്യൂസിയം ഓഫ് ആർട്ട് സാംസ്കാരിക കേന്ദ്രം ഒഴുകുക. പുതിയ പദ്ധതിയുടെ പ്രഖ്യാപനം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.
ദുബൈയുടെ ചൈതന്യവും കലാപരമായ സ്വത്വവും ഉൾക്കൊള്ളും വിധത്തിൽ രൂപകൽപന ചെയ്ത മ്യൂസിയം ക്രീക്കിന്റെ സൗന്ദര്യം വർധിപ്പിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സർക്കാർ, സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി യാഥാർത്ഥ്യമാക്കുക. പ്രശസ്ത ജാപ്പനീസ് വാസ്തുശിൽപി തഡാവോ ആൻഡോ ആണ് മ്യൂസിയം രൂപകൽപന ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



