Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 27
    Breaking:
    • സൗദി അറേബ്യക്ക് പുതിയ ചിറകുകൾ, റിയാദ് എയർ സർവീസിന് തുടക്കം
    • ജുബൈലിനെ ഇളക്കി മറിച്ച് ജുബൈലോത്സവം സീസൺ 2-വിന് പ്രൗഢ സമാപനം
    • സൂപ്പര്‍താരം സൽമാൻ ഖാനെ എത്തിക്കും; മെസ്സിക്ക് ശേഷം പുതിയ വാഗ്ദാനവുമായി കായികമന്ത്രി
    • ഖത്തറിൽ ഇനി കെട്ടിടങ്ങൾക്ക് അനുമതി നൽകുക എഐ
    • റിയാദ് ഇന്ത്യൻ മീഡിയാ ഫോറം ഓണാഘോഷം നടത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ഇന്ത്യൻ വ്യവസായി ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്: ശിക്ഷയിൽ ഇളവ് നൽകി ദുബൈ കോടതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/08/2025 UAE Gulf Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Balvinder Singh
    ബൽവീന്ദർ സിങ് സാഹ്നി (അബൂസബാഹ്)
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ – അബൂസബാഹ് എന്നറിയപ്പെടുന്ന ഇന്ത്യൻ വ്യവസായി ബൽവീന്ദർ സിങ് സാഹ്നിക്ക് ദുബായ് ക്രിമിനൽ കോടതി വിധിച്ച അഞ്ചു വർഷത്തെ ശിക്ഷ നാല് വർഷമായി ദുബൈ അപ്പീൽ കോടതി കുറച്ചു. യു.എ.ഇയിൽ ഇതുവരെ വിചാരണ ചെയ്യപ്പെട്ടതിൽ ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഒന്നാണിത്. ബൽവീന്ദർ സിങ്ങിനും സഹപ്രതികൾക്കുമെതിരായ പിഴകൾ അപ്പീൽ കോടതി നിലനിർത്തി. ആകെ 32 പ്രതികളും ചേർന്ന് 15 കോടി ദിർഹം നൽകണമെന്നും ഇതിനു പുറമെ അഞ്ചു ലക്ഷം ദിർഹം പിഴയും അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടലും കോടതി വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം അബൂസബാഹിനെ യു.എ.ഇയിൽ നിന്ന് നാടുകടത്തും.

    യു.എ.ഇ, അമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിൽ ശാഖകളുള്ള പ്രോപ്പർട്ടി മാനേജ്മെന്റ് സ്ഥാപനത്തിന്റെ ഉടമയായ പ്രതി, ഷെൽ കമ്പനികളും സംശയാസ്പദമായ ക്രോസ്-ബോർഡർ ട്രാൻസ്ഫറുകളും ഉപയോഗിച്ച് അനധികൃത ഫണ്ടുകൾ മറച്ചുവെക്കാൻ സംഘടിത ശൃംഖലയുടെ ഭാഗമായി പണം വെളുപ്പിച്ചതിന് ക്രിമിനൽ കോടതി ശിക്ഷിക്കുകയായിരുന്നു. തുടക്കത്തിൽ അഞ്ച് വർഷം തടവും അഞ്ചു ലക്ഷം ദിർഹം പിഴയും 15 കോടി ദിർഹം കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിരുന്നു. അപ്പീൽ കോടതി വിധി പരിഷ്‌കരിച്ച് തടവ് ശിക്ഷ അഞ്ച് വർഷത്തിൽ നിന്ന് നാല് വർഷമായി കുറക്കുകയും പിഴയും സ്വത്ത് കണ്ടുകെട്ടലും സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം, 15 കോടി ദിർഹം പിഴ മുഴുവൻ പ്രതികളുടെയും സംയുക്ത ബാധ്യതയാക്കി അപ്പീൽ കോടതി വിധിച്ചു. ഈ തുക അബൂസബാഹ് ഒറ്റക്ക് വഹിക്കണമെന്നാണ് ക്രിമിനൽ കോടതി വിധിച്ചിരുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആകെ 33 പ്രതികൾക്ക് ശിക്ഷ വിധിച്ചു. ചിലരുടെ അസാന്നിധ്യത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്. പതിനൊന്ന് പേർക്ക് അഞ്ച് വർഷം തടവും അഞ്ചു ലക്ഷം ദിർഹം വീതം പിഴയും, പത്തു പേർക്ക് ഒരു വർഷം തടവും രണ്ടു ലക്ഷം ദിർഹം വീതം പിഴയും മൂന്ന് കമ്പനികൾക്ക് 50 ലക്ഷം ദിർഹം വീതം പിഴയും വിധിച്ചു. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഫണ്ടുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവ കണ്ടുകെട്ടാനും അപ്പീൽ കോടതി ഉത്തരവിട്ടു. കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകളെ കുറിച്ച് ദുബൈ പോലീസിന് സൂചന ലഭിക്കുകയായിരുന്നു. 2024 ഡിസംബറിൽ കേസ് പ്രോസിക്യൂട്ടർമാർക്ക് കൈമാറി. ജനുവരിയിൽ ആദ്യ വാദം കേൾക്കലുകൾ ആരംഭിച്ചു. ദുബൈയിൽ ആഡംബര ജീവിതശൈലിക്ക് പേരുകേട്ട അബൂസബാഹ്, 2016 ൽ 5 എന്ന നമ്പറിലുള്ള കൊതിപ്പിക്കുന്ന ഫാൻസി നമ്പർ പ്ലേറ്റ് ലേലത്തിലൂടെ 3.3 കോടി ദിർഹത്തിന് സ്വന്തമാക്കി കുപ്രസിദ്ധി നേടിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai indian businessman money laundering
    Latest News
    സൗദി അറേബ്യക്ക് പുതിയ ചിറകുകൾ, റിയാദ് എയർ സർവീസിന് തുടക്കം
    26/10/2025
    ജുബൈലിനെ ഇളക്കി മറിച്ച് ജുബൈലോത്സവം സീസൺ 2-വിന് പ്രൗഢ സമാപനം
    26/10/2025
    സൂപ്പര്‍താരം സൽമാൻ ഖാനെ എത്തിക്കും; മെസ്സിക്ക് ശേഷം പുതിയ വാഗ്ദാനവുമായി കായികമന്ത്രി
    26/10/2025
    ഖത്തറിൽ ഇനി കെട്ടിടങ്ങൾക്ക് അനുമതി നൽകുക എഐ
    26/10/2025
    റിയാദ് ഇന്ത്യൻ മീഡിയാ ഫോറം ഓണാഘോഷം നടത്തി
    26/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version