ദുബായ്: ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഗ്രൂപ്പിന്റെ ഭാഗമായ മെഡ്‌കെയർ ഓർത്തോപെഡിക്‌സ് ആൻഡ് സ്‌പൈൻ ഹോസ്പിറ്റലിലെ എല്ലുരോഗ വിദഗ്ദ്ധൻ (സ്‌പെഷ്യലിസ്റ്റ് ഓർത്തോപെഡിക് സർജൻ) പുളിക്ക പറമ്പിൽ വീട്ടിൽ ഡോ. അൻവർ സാദത്ത്(49) ദുബായിൽ അന്തരിച്ചു.
തൃശ്ശൂര്‍ ടാഗോര്‍ നഗര്‍ സ്വദേശിയാണ്. പി.കെ മുഹമ്മദിന്റെയും പി.എ ഉമ്മുകുല്‍സുവിന്റെയും മകനാണ്. വെള്ളിയാഴ്ച രാവിലെ പതിവ് വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഭാര്യ ജിഷ ബഷീര്‍, മക്കള്‍ മുഹമ്മദ് ആഷിര്‍, മുഹമ്മദ് ഇര്‍ഫാന്‍ അന്‍വര്‍, ആയിഷ അന്‍വര്‍. മൃതദേഹം ദുബായില്‍ ഖബറടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group