ഷാർജ– കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2025 പകുതി വരെ ഷാർജയിൽ കുറ്റകൃത്യങ്ങൾ 22% കുറഞ്ഞതായി റിപ്പോർട്ട് ചെയ്തു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗണ്യമായ കുറവാണെന്ന് പറഞ്ഞു.സമഗ്ര പോലീസ് സ്‌റ്റേഷൻ വകുപ്പ് ജനറൽ ബ്രിഗേഡിയർ അൽ അജിൽ റിപ്പോർട്ട് സ്ഥിരീകരിച്ചു. കുറ്റകൃത്യങ്ങളിലെ കുറവ് സുരക്ഷാ സംവിധാനങ്ങളുടെ വിജയത്തെ സൂചിപ്പിക്കുന്നതായി പറഞ്ഞു. മികച്ച പോലീസ് പട്രോളിംഗ്, നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം, ജനങ്ങളുമായുള്ള സഹകരണം എന്നിവയാണ് ഈ നേട്ടത്തിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group