ദുബായ് : യു.എ.ഇ മലയാളി മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വം സുനു കാനാട്ട് (57) ദുബായിൽ നിര്യാതനായി. കോട്ടയം പാല സ്വദേശിയായ സുനു ദീർഘകാലം വിവിധ ചാനലുകളിൽ ന്യൂസ് കാമറാമാനായി പ്രവർത്തിച്ചുവരികയായിരുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിൽ കഴിയവേ ദുബായിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഗൾഫിലെ ആദ്യ മലയാളം സാറ്റ്ലൈറ്റ് ചാനലായ മിഡിൽ ഈസ്റ്റ് ടെലിവിഷന്റെ കാമറാമാനായാണ് ഗൾഫിൽ എത്തിയത്. പിന്നീട് സിറ്റി സെവൻ, ആവാസ് ടിവി ഉൾപ്പെടെ നിരവധി പ്രമുഖ ചാനലുകളിൽ ജോലി ചെയ്തു. ദീർഘകാലം ന്യൂസ് കാമറാമാനായി പ്രവർത്തിച്ച് ഗൾഫ് മലയാളി സമൂഹത്തിൽ നിരവധി വാർത്തകളും സംഭവങ്ങളും ക്യാമറയിൽ പകർത്തി. ഫ്രീലാൻസ് കാമറാമാനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഭാര്യ: ശാരി. മകൾ: അഭിരാമി. മൃതദേഹം ദുബായിൽ സംസ്കരിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group