അബൂദാബി– ബിഗ് ടിക്കറ്റിന്റെ വീക്കിലി ഇ-ഡ്രോയിൽ പ്രവാസി മലയാളി നേടിയത് സ്വർണ്ണ സമ്മാനം. ദുബൈയിൽ താമസിക്കുന്ന ബോണി തോമസിനാണ് 250 ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടി സമ്മാനം ലഭിച്ചത്. കോർഡിനേറ്റിംഗ് ഓഫീസറായി ജോലി ചെയ്യുന്ന 31 കാരനായ തോമസിന് അഞ്ച് വർഷത്തെ പരിശ്രമത്തിനെടുവിലാണ് ഭാഗ്യം ലഭിച്ചത്. ബിഗ് ടിക്കറ്റ് അവതാരകനായ റിച്ചാർഡിൽ നിന്ന് ഒരു അപ്രതീക്ഷിത കോൾ ലഭിച്ചുവെന്നും 001009 എന്ന ടിക്കറ്റ് നമ്പറിൽ തനിക്ക് ലഭിച്ച സമ്മാനത്തെ കുറിച്ച് തന്നെ അറിയിച്ചതായും ബോണി തോമസ് വ്യക്തമാക്കി.
ആദ്യം കരുതിയത് തമാശ കോളാണെന്നാണ് , എന്നാൽ അവതാരകൻ റിച്ചാർഡിന്റെ ഐക്കണിക് ശബ്ദം തിരിച്ചറിഞ്ഞപ്പോൾ , വിശ്വാസിക്കാനായില്ല, വളരെയധികം സന്തോഷമായെന്നും ബോണി തോമസ് പറഞ്ഞു.
2017 മുതൽ ബോണി തന്റെ കുടുംബത്തോടൊപ്പം യു എ ഇയിൽ താമസിക്കുന്നുണ്ട്. അഞ്ച് വർഷം മുമ്പ് സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം ബിഗ് ടിക്കറ്റിനെ കുറിച്ചറിയുന്നത്. അന്നുമുതൽ സ്ഥിരമായി ഡ്രോയിൽ പങ്കെടുക്കുന്നുണ്ട്. പലപ്പോഴും ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പം ടിക്കറ്റുകൾ വാങ്ങാറുണ്ട്. “ഞാൻ ഈ ടിക്കറ്റ് മറ്റ് അഞ്ച് പേരുമായി പങ്കിടുന്നു. അവരെല്ലാം എന്റെ സഹപ്രവർത്തകരാണ്,” ബോണി കൂട്ടിചേർത്തു.
ടീം വർക്കാണ് തന്റെ വിജയത്തിന് പിന്നിലെന്നും വിജയം കാത്തിരിക്കുന്നവരോട് പ്രതീക്ഷ കൈവിടരുത്. അടുത്ത ഊഴം നിങ്ങളുടെ ഊഴമായിരിക്കാമെന്നും ബോണി പറഞ്ഞു,



