Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • ഫൊർദോ ആണവ കേന്ദ്രം തകർന്നിട്ടില്ലെന്ന് ഇറാൻ; ‘ആക്രമണം മുൻകൂട്ടിക്കണ്ടിരുന്നു; കേടുപാടുകൾ നിസ്സാരം’
    • ‘ചെങ്കടലിലെ അമേരിക്കൻ കപ്പലുകൾ ആക്രമിക്കും’ – ഹൂത്തികൾ
    • ഇറാനെ അമേരിക്ക ആക്രമിച്ചു; മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടതായി ട്രംപ്
    • ഇസ്രായേലിനെതിരായ മിസൈൽ ആക്രമണത്തിന്റെ പത്തൊൻപതാം തരംഗം ആരംഭിച്ചതായി ഇറാൻ
    • എയർ ബലൂൺ തീപ്പിടിച്ച് താഴേക്ക് പതിച്ച് എട്ടു പേർ മരിച്ചു, 13 പേർക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Gulf»UAE

    പതിമൂന്നാമത് ഭരത് മുരളി നാടകോത്സവത്തിന് അബുദാബിയിൽ തുടക്കമായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/12/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: 13- മത് കെ.എസ്.സി ഭരത് മുരളി നാടകോത്സവത്തിന് അബുദാബിയിൽ തുടക്കമായി. കേരള സോഷ്യൽ സെന്‍റർ അങ്കണത്തിൽ പ്രസിഡന്‍റ് ബീരാൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന സാസ്ക്കാരിക സമ്മേളനം ജെമിനി ബിൽഡിങ് മെറ്റീരിയൽ മാനേജിങ് ഡയറക്ടർ ഗണേഷ് ബാബു ഉദ്‌ഘാടനം ചെയ്തു. നാടക മത്സരം ജനുവരി 20 ന് അവസാനിക്കും. പ്രമുഖ സംവിധായകരുടെ 9 നാടകങ്ങളാണ് ഇത്തവണ അവതരിപ്പിക്കപ്പെടുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഡോ. ശ്രീജിത്ത് രമണന്‍റെ സംവിധാനത്തിൽ ശക്തി തിയറ്റേഴ്സ് അബുദാബി അവതരിപ്പിക്കുന്ന “അബദ്ധങ്ങളുടെ അയ്യരുകളി’ യാണ് ഉദ്‌ഘാടന നാടകം. വൈശാഖ് അന്തിക്കാടിന്‍റെ സംവിധാനത്തിൽ പറുദീസ പ്ലേ ഹൗസ് അവതരിപ്പിക്കുന്ന “സീക്രെട്ട്’ ജനുവരി 3 നു അരങ്ങേറും. സലീഷ് പദ്മിനിയുടെ സംവിധാനത്തിൽ അൽ ഐൻ മലയാളി സമാജം അവതരിപ്പിക്കുന്ന “നീലപ്പായസം’ ജനുവരി 5, ക്രീയേറ്റീവ് ക്ളൗഡ് അവതരിപ്പിക്കുന്ന സാജിദ് കൊടിഞ്ഞിയുടെ “സിദ്ധാന്തം അഥവാ യുദ്ധാന്തം’ ജനുവരി 07, അഭിമന്യൂ വിനയകുമാറിന്‍റെ സംവിധാനത്തിൽ മാസ് ഷാർജയുടെ “ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’

    ജനുവരി 10, തിയറ്റർ ദുബായ് അവതരിപ്പിക്കുന്ന ഒ.ടി. ഷാജഹാന്‍റെ “ജീവന്‍റെ മാലാഖ ” ജനുവരി 12 , എമിൽ മാധവിയുടെ സംവിധാനത്തിൽ അൽ ഖൂസ് തിയേറ്റർ ഒരുക്കുന്ന “രാഘവൻ ദൈ’ ജനുവരി 14, ഡോ.സാം പട്ടംകിരിയുടെ സംവിധാനത്തിൽ കനൽ ദുബായ് അവതരിപ്പിക്കുന്ന “ചാവുപടികൾ’ ജനുവരി 17, സുരേഷ് കൃഷ്ണയുടെ സംവിധാനത്തിൽ പ്രവാസി നാടക സമിതി അവതരിപ്പിക്കുന്ന “ശംഖുമുഖം’ ജനുവരി 18 എന്നിവയാണ് മറ്റു നാടകങ്ങൾ. അബുദാബി കേരള സോഷ്യൽ സെന്‍ററിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ രാത്രി 8:15 ന് നാടകങ്ങൾ അരങ്ങിലെത്തും. മലയാള നാടകവേദിയിലെ പ്രഗൽഭരായ നാടക പ്രവർത്തകർ വിധികർത്താക്കളായി എത്തിയിട്ടുണ്ട് . ജനുവരി 20 നു വിജയികളെ പ്രഖ്യാപിക്കും .

    സെന്‍റർ പ്രസിഡന്‍റ് എ.കെ. ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, ട്രഷറർ വിനോദ് പട്ടം, സെന്‍റർ ജോയിൻ സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിൽ, വൈസ് പ്രസിഡന്‍റ് ശങ്കർ, കലാ വിഭാഗം സെക്രട്ടറി ഷഹിർ ഹംസ, തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abudabi Drama
    Latest News
    ഫൊർദോ ആണവ കേന്ദ്രം തകർന്നിട്ടില്ലെന്ന് ഇറാൻ; ‘ആക്രമണം മുൻകൂട്ടിക്കണ്ടിരുന്നു; കേടുപാടുകൾ നിസ്സാരം’
    22/06/2025
    ‘ചെങ്കടലിലെ അമേരിക്കൻ കപ്പലുകൾ ആക്രമിക്കും’ – ഹൂത്തികൾ
    22/06/2025
    ഇറാനെ അമേരിക്ക ആക്രമിച്ചു; മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടതായി ട്രംപ്
    22/06/2025
    ഇസ്രായേലിനെതിരായ മിസൈൽ ആക്രമണത്തിന്റെ പത്തൊൻപതാം തരംഗം ആരംഭിച്ചതായി ഇറാൻ
    22/06/2025
    എയർ ബലൂൺ തീപ്പിടിച്ച് താഴേക്ക് പതിച്ച് എട്ടു പേർ മരിച്ചു, 13 പേർക്ക് പരിക്ക്
    22/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version