അബുദാബി: അബൂദാബി കെ.എം.സി.സി സ്പോർട്ടിംഗ് അഴീക്കോട് അബുദാബി ഹുദൈരിയാത്ത്ത് 321 സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അഴീക്കോട് സോക്കർ ചാമ്പ്യൻസ് സീസൺ 2 വിൽ ഡ്രീം ടീം അബുദാബിയെ പരാജയപ്പെടുത്തി ടൗൺ ടീം പഴയങ്ങാടി ജേതാക്കളായി. പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ജേതാക്കളെ തീരുമാനിച്ചത്. കട്ടൻസ് കഫെ അബുദാബി ഫസ്റ്റ് റണ്ണർ അപ്പ് ആയി
ഈ വർഷം തുടക്കം കുറിച്ച അണ്ടർ 14 ഫുട്ബോൾ മത്സരത്തിൽ അൽ ദഹബ് എഫ്സി യെ പരാജയപ്പെടുത്തി അൽ എത്തിഹാദ് അക്കാദമി പ്രഥമ ജേതാക്കളായി. സോക്കർ ചാമ്പ്യൻസിന്റെ ഭാഗമായി ഷഹാന അബ്ദുല്ല മാങ്കടവിന്റെ കാലിഗ്രഫിയും വനിതകൾക്കായി പുഡ്ഡിംഗ് മത്സരവും ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
ആയിരങ്ങൾ പങ്കെടുത്ത പരിപാടി അബുദാബി കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു. അഴീക്കോട് മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് സകീർ കൈപ്രത്ത് അധ്യക്ഷനായിരുന്നു. അഡ്നോക് ഫുട്ബോൾ കോച്ച്, ക്യാപ്റ്റൻ മർവാൻ കാസ്റ്റിലെ വിശിഷ്ടാതിഥികളായിരുന്നു.
ഉദ്ഘാടന സേഷനിൽ കണ്ണൂർ ജില്ലാ കെ.എം.സി.സി പ്രസിഡന്റ് കെ മുഹമ്മദ് സാദിഖ് മുട്ടം, സംസ്ഥാന കെ.എം.സി.സി ഭാരവാഹികളായ അഷറഫ് പൊന്നാനി, സാബിർ മാട്ടൂൽ, , ദുബായ് കെ.എം.സി.സി കണ്ണൂർ ജില്ലാ സെക്രട്ടറി ഷംസീർ അലവിൽ , അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി, മുസ്തഫ മാടായി, ബിസി അബൂബക്കർ സംസാരിച്ചു. ഷക്കീർ മുണ്ടോൻ സ്വാഗതവും സവാദ് നാറാത്ത് നന്ദിയും പറഞ്ഞു.
അബുദാബി കെ.എം.സി.സി ജന സെക്രട്ടറി സി.എച്ച് യൂസഫ്, ട്രഷറർ പി.കെ അഹമ്മദ്, സംസ്ഥാന, ജില്ലാ മണ്ഡലം ഭാരവാഹികൾ, ഇസ്ലാമിക് സെന്റർ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. എമിറേറ്റ്സ് നെറ്റ് സി.ഒ.ഒ അബ്ദുൽ ഗഫൂർ ട്രോഫി സമ്മാനിച്ചു.