അബുദാബി: കലാഭവൻ മണിയുടെ അമ്പത്തിനാലാം ജന്മദിനത്തോടനുബന്ധിച്ച് കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റി നടത്തുന്ന വിവിധ വിഭാഗങ്ങൾക്കുള്ള ആറാമത് കലാഭവൻ മണി മെമ്മോറിയൽ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ഗ്രന്ഥത്തിനുള്ള അവാർഡ് ലസിത സംഗീത് എഡിറ്റ് ചെയ്ത “അക്ബർ കക്കട്ടിൽ-ദേശഭാവനയുടെ കഥാകാരൻ” എന്ന പുസ്തകത്തിന് ലഭിച്ചു.
മാർച്ചിൽ കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു .
കോഴിക്കോട് വടകര സ്വദേശിയായ ലസിത സംഗീത് ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതാറുണ്ട്. 2007 മുതൽ അബുദാബിയിൽ പ്രവാസ ജീവിതം നയിക്കുന്ന ലസിത അധ്യാപികയായും ഹൈജീൻ മാനേജർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംഗീതാണ് ഭർത്താവ്. മക്കൾ മോഹിത്, നീരജ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group