ദോഹ– ഏഷ്യന്‍ ലോകകപ്പ് യോഗ്യത നാലാം റൗണ്ട് മത്സരത്തിൽ ഒമാനെ തകർത്ത് ലോകകപ്പിലേക്ക് അടുത്ത് യുഎഇ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുഎഇ ഒമാനെ തകർത്തത്. ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് യുഎഇ മത്സരത്തിലേക്ക് തിരിച്ചുവന്നത്.
പന്ത്രണ്ടാം മിനുറ്റിൽ കൗഡിയോ കൊവാമെ നേടിയ സെൽഫ് ഗോളിൽ ഒമാൻ ആണ് മുന്നിലെത്തിയത്. തിരിച്ചടിക്കാനായി ആക്രമിച്ചു കളിച്ച യുഎഇയുടെ ശ്രമം ഫലം കണ്ടത് 76 മിനുറ്റിലാണ്. മാർക്കസ് മേലോനിയുടെ ഗോളിൽ യുഎഇ ഒപ്പമെത്തി. ഏഴു മിനുറ്റുകൾക്ക് ശേഷം കയൈ ലൂക്കാസാണ് വിജയ ഗോൾ നേടിയത്.
ബുധനാഴ്ച ഖത്തറിന് എതിരെ സമനില പിടിച്ചാൽ തന്നെ യുഎഇ ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിക്കും. 36 വർഷങ്ങൾക്ക് ശേഷം ആദ്യമായിട്ടാകും ലോകകപ്പ് കളിക്കാൻ യുഎഇ എത്തുക.
അതെ സമയം ഒമാൻ നേരിട്ടുള്ള യോഗ്യത നേടില്ലെന്ന് ഉറപ്പായി. ഇനിയുള്ള ഒരു അവസരം എന്നത് യുഎഇ ഖത്തറിനെ രണ്ടു ഗോളുകളുടെ വ്യത്യാസത്തിൽ തോൽപ്പിച്ചാൽ ലഭിക്കുന്ന അവസാന റൗണ്ട് യോഗ്യത മത്സരമാണ്.