ദുബായ്: 24എച്ച് ദുബായ് എൻഡുറൻസ് കാറോട്ട മത്സരത്തിൽ നടൻ അജിത് കുമാറിൻ്റെ ടീമിന് മൂന്നാം സ്ഥാനം. ദുബായിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തവെ അജിത്ത് ഓടിച്ച കാർ നിയന്ത്രണം വിട്ട് ബാരിക്കേഡിലിടിച്ച് അപകടം പറ്റിയിരുന്നു.
ഏറെ ആശങ്കക്കൊടുവിലാണ് താരം മത്സരത്തിനിറങ്ങിയത്. അത് കൊണ്ട് തന്നെ ഈ വിജയം താരത്തിനും ആരാധകർക്കും ഒരുപോലെ ആഹ്ലാദകരമായി മാറി. മാത്യു ഡെട്രി, ഫാബിയൻ ഡഫി യൂക്സ് , കാമറൂൺ മക്ലിയോഡ് എന്നിവരാണ് താരത്തിത്തോടൊപ്പമുള്ള ടീം അംഗങ്ങൾ. ടീമിൻ്റെ വിജയം ഇന്ത്യൻ ദേശീയ പതാക വീശിയാണ് താരം ആഘോഷിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group