അബുദാബി– അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) സ്വീകരണം നൽകി. ഐസിഎഫ് അബുദാബി റീജണൽ പ്രസിഡന്റ് ഹംസ അഹ്സനി അധ്യക്ഷനായി. ഇസ്ലാമിക് സെന്റർ ഭാരവാഹികളായ അബ്ദു റഊഫ് അഹ്സനി, അഡ്വ. മുഹമ്മദ് കുഞ്ഞി, അസീസ് കാളിയാടൻ, വി പി കെ അബ്ദുള്ള, അബ്ദുള്ള അബൂബക്കർ തുടങ്ങിയവർക്കാണ് സ്വീകരണം നൽകിയത്.
അയ്യൂബ് കൽപകഞ്ചേരി, ഹമീദ് പരപ്പ, പി വി അബൂബക്കർമൗലവി, ഹമീദ് ഈശ്വരമംഗംലം, സിദ്ദീഖ് അൻവരി, ഷാഫി പട്ടുവം, അബ്ദുൾ നാസർ കൊടുവള്ളി, എസ് എം കടവല്ലൂർ, ഇബ്രാഹിംകുട്ടി, ഷംസുദ്ദീൻ, അബ്ദുസലാം ശാമിൽ ഇർഫാനി, സിദ്ദീഖ് മുക്കം ജബ്ബാർ അമാനി, ഇഖ്ബാൽ മുസ്ലിയാർ, അബ്ദുൾ നാസർതൃക്കരിപ്പൂർ, ലത്തീഫ് തുടങ്ങിയ ഐസിഎഫ് നേതാക്കൾ പങ്കെടുത്തു. തുടർന്ന് ഇഫ്ത്താർ വിരുന്നും ഒരുക്കി.



