Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 13
    Breaking:
    • ഹുസൈൻ ചുള്ളിയോടിന്റെ ജേഷ്ഠ സഹോദരൻ നെടുങ്ങാടൻ മുഹമ്മദ്‌ നിര്യാതനായി
    • ബനീ ഹസനിലെ പ്രിന്‍സ് മുശാരി പാര്‍ക്ക് സന്ദര്‍ശകരുടെ മനം കവരുന്നു
    • വേറിട്ട അനുഭവമായി അല്‍ബാഹയില്‍ സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ ഹൈക്കിംഗ് പ്രോഗ്രാം
    • നിയമലംഘനം: റിയാദില്‍ പത്ത് ടൂറിസം ഓഫീസുകള്‍ അടപ്പിച്ചു
    • ആണവ ചർച്ചകൾ പുനരാരംഭിക്കണമെന്ന യുഎസിന്റെ ആവശ്യം പരിഗണിക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»UAE

    സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അബ്ദു റോസിക് ദുബായ് എയർപ്പോർട്ടിൽ അറസ്റ്റിൽ

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ12/07/2025 UAE Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: താജിക്കിസ്ഥാൻ ഗായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അബ്ദു റോസിക് ശനിയാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റിലായതായി റോസിക് മാനേജിംഗ് കമ്പനി സ്ഥിരീകരിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

    മോണ്ടിനെഗ്രോയിൽ നിന്ന് ദുബായിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് സംഭവം. പുലർച്ചെ അഞ്ചു മണിയോടെയാണ് 21 കാരനെ അധികൃതർ കസ്റ്റഡിയിലെടുത്തത്. എന്ത് പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് വെളിപ്പെടുത്തിയിട്ടില്ല.ഇത് സംബന്ധിച്ച് അധികൃതർ ഔദ്യോഗിക പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ല.
    മോഷണക്കുറ്റം ആരോപിച്ച് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഞങ്ങൾക്ക് അറിയാമെന്ന് മാത്രമേ പറയാൻ കഴിയൂ, ”കൂടുതൽ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചുകൊണ്ട് കമ്പനി പ്രതിനിധി പറഞ്ഞതായാണ് റിപ്പോർട്ടുള്ളത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വളർച്ചാ ഹോർമോണിന്റെ കുറവ് കാരണം ഉയരക്കുറവുള്ള റോസിക്, മേഖലയിലെ ഏറ്റവും അറിയപ്പെടുന്ന യുവ സെലിബ്രിറ്റികളിൽ ഒരാളാണ്. യുഎഇ ഗോൾഡൻ വിസ കൈവശം വച്ചിട്ടുള്ള അദ്ദേഹം വർഷങ്ങളായി ദുബായിലാണ് താമസിക്കുന്നത്. ബിഗ് ബോസ് 16 ഉൾപ്പെടെയുള്ള സംഗീതം, വൈറൽ വീഡിയോകൾ, റിയാലിറ്റി ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെയാണ് അദ്ദേഹത്തിന്റെ ജനപ്രീതി വർദ്ധിച്ചത്.

    2024-ൽ, ദുബായിലെ കൊക്കക്കോള അരീനയിൽ ബോക്സിംഗിൽ അരങ്ങേറ്റം കുറിച്ച റോസിക്, യു.കെയിൽ തന്റെ റസ്റ്റോറന്റ് ബ്രാൻഡായ ഹബീബി ആരംഭിച്ചു. അതേ വർഷം തന്നെ, ഒരു ഹോസ്പിറ്റാലിറ്റി സ്ഥാപനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ ഇന്ത്യയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നെങ്കിലും പ്രതിയാക്കിയിരുന്നില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abdu Rosik Social Media
    Latest News
    ഹുസൈൻ ചുള്ളിയോടിന്റെ ജേഷ്ഠ സഹോദരൻ നെടുങ്ങാടൻ മുഹമ്മദ്‌ നിര്യാതനായി
    13/07/2025
    ബനീ ഹസനിലെ പ്രിന്‍സ് മുശാരി പാര്‍ക്ക് സന്ദര്‍ശകരുടെ മനം കവരുന്നു
    13/07/2025
    വേറിട്ട അനുഭവമായി അല്‍ബാഹയില്‍ സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ ഹൈക്കിംഗ് പ്രോഗ്രാം
    13/07/2025
    നിയമലംഘനം: റിയാദില്‍ പത്ത് ടൂറിസം ഓഫീസുകള്‍ അടപ്പിച്ചു
    13/07/2025
    ആണവ ചർച്ചകൾ പുനരാരംഭിക്കണമെന്ന യുഎസിന്റെ ആവശ്യം പരിഗണിക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി
    13/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.