ദുബൈ– കാസർകോഡ് സ്വദേശിയായ യുവാവ് ദുബൈയിൽ മരണപ്പെട്ടു. കളനാട് പുളുന്തൊട്ടിയിലെ സിറാജുദ്ദീൻ (29) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ദുബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നെലെ വൈകുന്നേരമാണ് മരണം സംഭവിച്ചത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് രാത്രി മംഗലാപുരത്തേക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി നാളെ രാവിലെ കളനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഷാദുലി – നഫീസ ദമ്പതികളുടെ മകനാണ്.
ഭാര്യ: അർഷാന
സഹോദരങ്ങൾ: ഷംസുദ്ദീൻ,സൈഫുദ്ദീൻ, ശിഹാബ്, ശുഹൈബ്, ഷംസീന, നസീമ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



