ദുബായ് : ഫുജൈറ എമിറേറ്റ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ വേതനം ഫെബ്രുവരി ഒന്നു മുതല്‍ 20 ശതമാനം തോതില്‍ വര്‍ധിപ്പിക്കാന്‍ ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് അല്‍ശര്‍ഖി നിര്‍ദേശിച്ചു. ജീവനക്കാരുടെ തൊഴില്‍ സ്ഥിരതക്ക് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ഇത് തദ്ദേശ സ്ഥാപനങ്ങളുടെ പ്രകടനത്തില്‍ അനുകൂലമായി പ്രതിഫലിക്കും. സാമ്പത്തികവും ജീവിതപരവുമായ ഭാരങ്ങള്‍ ലഘൂകരിക്കാനും ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാന്യമായ ജീവിതം പ്രദാനം ചെയ്യാനും ഉതകുന്ന നിലക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വ്യത്യസ്ത രൂപത്തിലുള്ള പിന്തുണകള്‍ നല്‍കാനുള്ള ഫുജൈറ ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടുമായി വേതന വര്‍ധനാ തീരുമാനം പൊരുത്തപ്പെട്ടുപോകുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group