അബുദാബി– ജപ്പാനിൽ നടന്ന രാജ്യാന്തര കരാട്ടെ സെമിനാറിലും ചാംപ്യൻഷിപ്പിലും പങ്കെടുത്ത യുഎഇയിൽ നിന്നുള്ള വിന്നർ കരാട്ടെ സംഘം ഒട്ടാരു മേയർ തോഷിയ ഹസാമയുമായി കൂടിക്കാഴ്ച നടത്തി. മലയാളികളുടെ നേതൃത്വത്തിലുള്ള യുഎഇ സംഘത്തിന് മേയറുടെ ഓഫിസിൽ ഒരുക്കിയ സ്വീകരണത്തിനിടെയായിരുന്നു കൂടിക്കാഴ്ച.
കരാട്ടെയിൽ ഒളിംപിക് മെഡൽ ജേതാവായ ഷിമിസു കിയു, ഷോട്ടോക്കാൻ കരാട്ടെ കന്നിഞ്ചുക്കു ഡോ മേധാവി സൊക്കെ കോയിഷി യമമുറ, കനിഞ്ചുക്കു വേൾഡ് ചീഫ് ഇൻസ്ട്രക്ടർ ഷിഹാൻ കെന്റാരോ യാമമുറ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കനിഞ്ചുക്കു ഗ്ലോബൽ കോ ഓർഡിനേറ്റർ ഹാൻഷി പരംജിത് സിങ് യുഎഇ ടെക്നിക്കൽ ഡയറക്ടർ ക്യോഷി എം.എ.ഹക്കീം,യുഎഇ ചീഫ് ഇൻസ്ട്രക്ടർ ഷിഹാൻ അരുൺ കൃഷ്ണൻ, സെൻസായി ഗോപകുമാർ, സെൻസായി ജാഫർ എന്നിവരാണ് യുഎഇയിൽ നിന്നുള്ള സംഘത്തെ നയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



