ദുബൈ– ദുബൈയിലേക്കുള്ള അൽ ബദിയ ഇന്റർസെക്ഷനിലെ അൽ ജാമിയ, അൽ മുസവാദ് എന്നീ രണ്ട് റോഡുകൾ താൽക്കാലികമായി അടച്ചതായി യുഎഇ ഊർജ്ജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം. പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടി. ജൂലൈ 26 ശനിയാഴ്ച പുലര്‍ച്ചെ 1 മണി മുതല്‍ ജൂലൈ 28 തിങ്കളാഴ്ച പുലര്‍ച്ചെ 5 മണി വരെ റോഡുകള്‍ അടച്ചിടും. ഈ ദിവസങ്ങളിൽ പടിഞ്ഞാർ ഭാഗത്തോട്ട് പോകുന്ന വാഹനങ്ങൾ മാലിഹ റോഡിലെ അൽ ഹൂഷി പാലം വഴി കടത്തിവിടാനാണ് നിർദ്ദേശം.
ഇതേത്തുടർന്നുണ്ടാകുന്ന അസൗകര്യങ്ങൾക്ക് മന്ത്രാലയം ക്ഷമ ചോദിക്കുകയും പൊതുജനങ്ങളുടെ സഹകരണത്തിന് നന്ദി പറയുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group