അബുദബി– വിപണി പെരുമാറ്റച്ചട്ടങ്ങളും ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടെന്ന കാരണത്താൽ ധനകാര്യ കമ്പനിക്ക് 600,000 ദിർഹത്തിന്റെ (ഏകദേശം 1.42 കോടി) സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി യുഎഇ സെൻട്രൽ ബാങ്ക്.
വിപണി പെരുമാറ്റം, ഉപഭോക്തൃ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ധനകാര്യ കമ്പനി പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയതെന്ന് സുപ്രീം ബാങ്കിന്റെ പ്രസ്താവനയിൽ പറയുന്നു.
സെൻട്രൽ ബാങ്കിനെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഓർഗനൈസേഷനെയും സംബന്ധിച്ച (ആർട്ടിക്കിൾ 137) നിയമപ്രകാരമാണ് പിഴ ചുമത്തിയത്.
എല്ലാ ധനകാര്യ കമ്പനികളും അവരുടെ ജീവനക്കാരും യുഎഇ നിയമങ്ങൾ, ചട്ടങ്ങൾ, മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ യുഎഇ സെൻട്രൽ ബാങ്ക് ശ്രമിക്കുന്നുണ്ട്.