Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 7
    Breaking:
    • ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ഇസ്മായില്‍ ഖാആനിയെ ഇറാന്‍ വധിച്ചതായി റിപ്പോര്‍ട്ട്
    • തെറ്റായ വാർത്തകളും കിംവദന്തികളും പ്രചരിപ്പിച്ചു; കുവൈത്തില്‍ 13 പേര്‍ അറസ്റ്റില്‍
    • യുഎഇ ബിഗ് ടിക്കറ്റ്: 15 മില്യൺ ദിർഹത്തിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി
    • ബഹ്റൈനില്‍ തെരുവുകളിലും പൊതുസ്ഥലങ്ങളിലും ഒത്തുചേരലുകള്‍ നിരോധിച്ചു
    • ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് യു.എ.ഇ പ്രസിഡന്റ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    യുഎഇ ബിഗ് ടിക്കറ്റ്: 15 മില്യൺ ദിർഹത്തിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി

    ഷാർജയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന വിബീഷ് പള്ളിയാളിയാണ് ഈ വൻതുകയ്ക്ക് അർഹനായത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/03/2026 Gulf Latest UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാർജ– യുഎഇ ബിഗ് ടിക്കറ്റിന്റെ സീരീസ് 284 ലൈവ് നറുക്കെടുപ്പിൽ 15 മില്യൺ ദിർഹത്തിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി മലയാളി പ്രവാസി. ഷാർജയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന വിബീഷ് പള്ളിയാളിയാണ് ഈ വൻതുകയ്ക്ക് അർഹനായത്.താൻ ഉൾപ്പെടെ നാല് സുഹൃത്തുക്കൾ ചേർന്നെടുത്ത ടിക്കറ്റിലൂടെയാണ് വിബീഷിനെ ഭാഗ്യം തേടിയെത്തിയത്. ഈ വലിയ സമ്മാനതുക സുഹൃത്തുക്കളുമായി പങ്കുവെക്കുമെന്ന് അദ്ദേഹം സന്തോഷത്തോടെ അറിയിച്ചു.
    കഴിഞ്ഞ 15 വർഷമായി ബിഗ് ടിക്കറ്റ് എടുത്തുകൊണ്ടിരുന്ന വിബീഷ് മൂന്ന് പേര് ചേർന്നെടുത്ത ടിക്കറ്റിലൂടെ ഈ ഭാഗ്യം കൈവന്നത്. വിബീഷിനെ തേടി തികച്ചും അപ്രതീക്ഷിതമായാണ് ഭാ​ഗ്യമെത്തിയിരിക്കുന്നത്. 1.5 കോടി ദിർഹത്തിൻ്റെ (ഏകദേശം 34 കോടി രൂപ) ബമ്പറാണ് മലപ്പുറം സ്വദേശിയായ വിബീഷിന് സ്വന്തമായത്.
    കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഒരു ട്രാൻസ്പോർട്ട് കമ്പനിയിൽ പിക്ക് അപ്പ് ഡ്രൈവറായി ജോലി ചെയ്യുകയാണ് വിബീഷ്. ഫെബ്രുവരി ഏഴിന് ഇന്ത്യയിലേക്ക് പോകുന്ന സമയത്ത് ഞാൻ 1,000 ദിർഹത്തിൻ്റെ ഒരു സെറ്റ് ടിക്കറ്റുകൾ എടുത്തിരുന്നു. കൂടാതെ ഫെബ്രുവരി 28-ന് എൻ്റെ കസിനും രണ്ട് സുഹൃത്തുക്കളും വിളിച്ച് അവർക്കൊപ്പം ഒരു ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടു.ഈ മാസത്തെ എൻ്റെ ബജറ്റ് കഴിഞ്ഞുവെന്ന് ഞാൻ അവരോട് പറയാൻ ശ്രമിച്ചെങ്കിലും അവർ നിർബന്ധിച്ചുകൊണ്ടേയിരുന്നു. അവരെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാണ് ഞാൻ ആ ടിക്കറ്റ് എടുത്തത്. രാത്രി എട്ട് മണിക്ക് ഓൺലൈനായാണ് ഞാൻ അത് വാങ്ങിയത്. ആ ടിക്കറ്റാണ് ഇപ്പോൾ എനിക്ക് ഭാഗ്യം കൊണ്ടുവന്നിരിക്കുന്നതെന്ന് വിബീഷ് പറഞ്ഞു.

    ബുധനാഴ്ച വൈകുന്നേരം അബുദാബിയിൽ നിന്ന് സാധനങ്ങൾ എത്തിച്ച ശേഷം ഷാർജയിലെ വീട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് വിബീഷിനെ തേടി ബിഗ് ടിക്കറ്റിൽ നിന്നുള്ള ആ ഭാഗ്യഫോൺ വിളിയെത്തിയത്. ഞാൻ സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ആളായതുകൊണ്ട് കമ്പനിയിൽ നിന്ന് എനിക്ക് സാധാരണ വിളിക്കാറുണ്ട്. ടിക്കറ്റുകൾക്ക് ഓഫറുകൾ ഉണ്ടെന്ന് പറയാനായി മാസത്തിൻ്റെ പകുതിയിലോ അവസാനത്തോ ആണ് അവർ വിളിക്കാറുള്ളത്. മാസത്തിൻ്റെ തുടക്കത്തിൽ ഒരു വൈകുന്നേരം എന്തിനാണ് അവർ എന്നെ വിളിക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെട്ടു -വിബീഷ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വലിയൊരു തുക ജയിച്ചുവെന്ന വിവരം അറിഞ്ഞപ്പോൾ കുറച്ച് നിമിഷത്തേക്ക് നിശബ്ദനായി. തമാശയ്ക്ക് വിളിക്കുന്നതാണോ എന്ന് ഞാൻ അവരോട് ചോദിച്ചു. എങ്കിലും ഭാ​ഗ്യം ലഭിച്ചുവെന്ന് എനിക്ക് അറിയാമായിരുന്നു. അതിനുശേഷം എൻ്റെ ഭാര്യ ഓൺലൈനിൽ പരിശോധിക്കുകയും വിജയിയായി എൻ്റെ പേര് വെബ്സൈറ്റിലുണ്ടെന്ന് അറിയിക്കുകയും ചെയ്തു.” മൂന്ന് പേരുമായി സമ്മാനത്തുക പങ്കിടുമ്പോൾ വിബീഷിന് ഏകദേശം 40 ലക്ഷം ദിർഹത്തിൽ താഴെ (ഏകദേശം ഒമ്പത് കോടി രൂപ) ലഭിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    pravasi malayali uae big ticket
    Latest News
    ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ഇസ്മായില്‍ ഖാആനിയെ ഇറാന്‍ വധിച്ചതായി റിപ്പോര്‍ട്ട്
    07/03/2026
    തെറ്റായ വാർത്തകളും കിംവദന്തികളും പ്രചരിപ്പിച്ചു; കുവൈത്തില്‍ 13 പേര്‍ അറസ്റ്റില്‍
    07/03/2026
    യുഎഇ ബിഗ് ടിക്കറ്റ്: 15 മില്യൺ ദിർഹത്തിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി
    07/03/2026
    ബഹ്റൈനില്‍ തെരുവുകളിലും പൊതുസ്ഥലങ്ങളിലും ഒത്തുചേരലുകള്‍ നിരോധിച്ചു
    07/03/2026
    ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് യു.എ.ഇ പ്രസിഡന്റ്
    07/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version