Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 22
    Breaking:
    • ഭക്ഷ്യവിഷബാധയെന്ന് സംശയം: തിരൂരിൽ ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു
    • മാധ്യമങ്ങളെ കാണുന്നതിനിടെ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ കുഴഞ്ഞുവീണു, ആരോഗ്യനില തൃപ്തികരം
    • റമദാനിന്റെ ചൈതന്യം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണം: കൊണ്ടോട്ടി സെന്റർ ജിദ്ദ ഇഫ്താർ സംഗമം
    • പഠനവും ആരോഗ്യവും പ്രധാനം; കർണാടകയിൽ 16 വയസ്സിന് താഴെയുള്ളവർക്ക് മൊബൈൽ ഫോൺ നിയന്ത്രണം വരുന്നു?
    • ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി വിദ്യാർഥികൾ; സംഘർഷം രൂക്ഷം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദിയില്‍ ഒരു ട്രില്യണ്‍ റിയാലിന്റെ രണ്ടായിരം നിക്ഷേപാവസരങ്ങള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/01/2026 Gulf Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – സൗദിയില്‍ ഒരു ട്രില്യണിലേറെ റിയാലിന്റെ രണ്ടായിരത്തിലേറെ നിക്ഷേപാവസരങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ടെന്ന് നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് ശൂറാ കൗണ്‍സില്‍ സെഷനില്‍ പങ്കെടുക്കവെ വെളിപ്പെടുത്തി. ഈ അവസരങ്ങളില്‍ 346 എണ്ണം ഇന്‍വെസ്റ്റ് സൗദി പ്ലാറ്റ്ഫോം വഴി 231 ബില്യണ്‍ റിയാലില്‍ കൂടുതല്‍ മൂല്യം കണക്കാക്കുന്ന ക്ലോസ്ഡ് ഡീലുകളായി മാറ്റിയിട്ടുണ്ട്. നേരിട്ടുള്ള വിദേശ നിക്ഷേപം അഞ്ചിരട്ടിയായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ശക്തമായ വിഷന്‍ 2030 പുരോഗതിയെ സൂചിപ്പിക്കുന്നു. രാജ്യം എല്ലാ പ്രതീക്ഷകളെയും മറികടന്ന് ഉയര്‍ന്ന നിക്ഷേപ നിലവാരം കൈവരിക്കുന്നു. നിക്ഷേപം മൊത്തം ജി.ഡി.പിയുടെ 32 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. എണ്ണ ഇതര ജി.ഡി.പിയില്‍ സ്ഥിര മൂലധനം 40 ശതമാനമായിട്ടുണ്ട്. ചൈനയില്‍ ഇത് 41 ശതമാനമാണ്. ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

    നിക്ഷേപ ആകര്‍ഷണീയമായ അന്തരീക്ഷം രാജ്യം വാഗ്ദാനം ചെയ്യുന്നു. മൊത്തത്തിലുള്ള നിക്ഷേപത്തേക്കാള്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന സ്ഥാനങ്ങളില്‍ സൗദി അറേബ്യയും ഉള്‍പ്പെടുന്നു. സൗദി വിഷന്‍ 2030 സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും എണ്ണയെ ആശ്രയിക്കുന്നത് കുറക്കുന്നതിനും മുന്‍ഗണന നല്‍കുന്നു. നിക്ഷേപ മന്ത്രാലയത്തിന്റെയും സൗദി ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ അതോറിറ്റിയുടെയും സ്ഥാപനം, ശരീക് പ്രോഗ്രാം സമാരംഭം, ദേശീയ നിക്ഷേപ തന്ത്രം വികസിപ്പിക്കല്‍, നിക്ഷേ ആവാസവ്യവസ്ഥയിലെ എല്ലാ പങ്കാളികളെയും ബന്ധിപ്പിക്കല്‍ എന്നിവ സ്വകാര്യ മേഖലയെ പ്രാപ്തമാക്കുന്ന പ്രധാന സംരംഭങ്ങളില്‍ ഉള്‍പ്പെടുന്നു. മന്ത്രിസഭ അംഗീകരിച്ച്, 2021 ല്‍ കിരീടാവകാശി സമാരംഭം കുറിച്ചതും 2022 ല്‍ സമഗ്രമായ ദേശീയ ചട്ടക്കൂടായി നടപ്പാക്കിയതുമായ ദേശീയ നിക്ഷേപ തന്ത്രം, നിക്ഷേപത്തെ സാമ്പത്തിക വളര്‍ച്ചയുടെ ചാലകമായി സ്ഥാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദിയില്‍ പ്രാദേശിക ആസ്ഥാനങ്ങള്‍ സ്ഥാപിക്കാന്‍ ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുന്ന പ്രോഗ്രാമിനു കീഴില്‍ 2025 അവസാനത്തോടെ 700 ലേറെ ആഗോള കമ്പനികള്‍ക്ക് ലൈസന്‍സുകള്‍ നല്‍കി. 2030 ഓടെ 500 കമ്പനികളെ ആകര്‍ഷിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇത് കഴിഞ്ഞ വര്‍ഷാവസാനത്തോടെ മറികടക്കാനായി. സജീവ നിക്ഷേപ ലൈസന്‍സുകള്‍ ആറു വര്‍ഷത്തിനിടെ പത്തിരട്ടിയായി വളര്‍ന്നു. 2019 ല്‍ 6,000 ആയിരുന്ന സജീവ നിക്ഷേപ ലൈസന്‍സുകള്‍ 2025 അവസാനത്തോടെ 62,000 ആയി ഉയര്‍ന്നു. ഈ കമ്പനികള്‍ പത്തു ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. സൗദി പൗരന്മാര്‍ക്കും നിരവധി തൊഴിലവസരങ്ങള്‍ ലഭിച്ചു. സൗദി ബാങ്കിംഗ് മേഖലയെ പിന്തുണക്കാനായി പ്രമുഖ ആസ്തി മാനേജര്‍മാരുടെയും അന്താരാഷ്ട്ര ബാങ്കുകളുടെയും സാന്നിധ്യം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ലോകത്തിലെ മികച്ച 30 ബാങ്കുകളില്‍ 20 എണ്ണത്തെ ആകര്‍ഷിക്കുന്നതില്‍ സൗദി അറേബ്യ വിജയിച്ചു.

    ബിസിനസ്സ് അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് സിവില്‍ ഇടപാട് നിയമം, കമ്പനി നിയമം, 2024 മധ്യത്തില്‍ പുറപ്പെടുവിച്ച പുതുക്കിയ നിക്ഷേപ നിയമം തുടങ്ങിയ നിയമ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. ഇത് ആഗോള മത്സരക്ഷമതാ റാങ്കിംഗില്‍ സൗദി അറേബ്യ 15 സ്ഥാനങ്ങള്‍ മുകളിലേക്ക് എത്താന്‍ കാരണമായി. ഗുണനിലവാരം, ഉല്‍പ്പാദനക്ഷമത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഏറ്റവും ഉയര്‍ന്ന സാമ്പത്തിക സ്വാധീനം ചെലുത്തുന്ന മേഖലകളിലേക്ക് നിക്ഷേപങ്ങള്‍ നയിക്കുകയും ചെയ്യുന്ന നിലക്ക് ദേശീയ നിക്ഷേപ തന്ത്രം കഴിഞ്ഞ വര്‍ഷം പരിഷ്‌കരിച്ചു. ഇതോടൊപ്പം ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള ധനസഹായ പരിഹാരങ്ങള്‍ വികസിപ്പിച്ചതായും നിക്ഷേപ മന്ത്രി വെളിപ്പെടുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gulf news khalid alfalih Saudi Saudi Investment soudi arabia
    Latest News
    ഭക്ഷ്യവിഷബാധയെന്ന് സംശയം: തിരൂരിൽ ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു
    22/02/2026
    മാധ്യമങ്ങളെ കാണുന്നതിനിടെ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ കുഴഞ്ഞുവീണു, ആരോഗ്യനില തൃപ്തികരം
    22/02/2026
    റമദാനിന്റെ ചൈതന്യം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണം: കൊണ്ടോട്ടി സെന്റർ ജിദ്ദ ഇഫ്താർ സംഗമം
    22/02/2026
    പഠനവും ആരോഗ്യവും പ്രധാനം; കർണാടകയിൽ 16 വയസ്സിന് താഴെയുള്ളവർക്ക് മൊബൈൽ ഫോൺ നിയന്ത്രണം വരുന്നു?
    22/02/2026
    ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി വിദ്യാർഥികൾ; സംഘർഷം രൂക്ഷം
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.