മസ്കത്ത്: ഒമാനിലെ സലാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽ. 11.65 കിലോയിലധികം കഞ്ചാവാണ് പ്രതികളിൽ നിന്നും അധികൃതർ പിടികൂടിയത്.
സുരക്ഷാ പരിശോധനയ്ക്കിടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസാണ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടിയത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് കൺട്രോളുമായി സഹകരിച്ച് പ്രവർത്തിച്ചായിരുന്നു പരിശോധന.
പ്രതികളുടെ സ്യൂട്ട്കേസുകളിൽ പ്രത്യേകം പാക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പ്രതികൾക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group