ഷാർജ – ത്രിരാഷ്ട്ര പരമ്പരയിലെ മൂന്നാം മത്സരത്തിനായി യുഎഇയ്ക്ക് ഇന്ന് പാക്കിസ്ഥാനിലെ നേരിടും. കഴിഞ്ഞ രണ്ടു മത്സരവും തോറ്റ യുഎഇക്ക് ഫൈനൽ പ്രതീക്ഷകൾ നൽകണമെങ്കിൽ ഇന്ന് ജയം അനിവാര്യമാണ്. ഇന്നും തോറ്റാൽ സെപ്റ്റംബർ ഏഴിന് നടക്കുന്ന കലാശ പോരാട്ടത്തിൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുമെന്ന് ഉറപ്പാണ്.
ആദ്യം മത്സരത്തിൽ പാകിസ്താനിനെതിരെ 31 റൺസിനും, രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ 38 റൺസിനുമാണ് ആതിഥേയരായ യുഎഇ പരാജയപ്പെട്ടിരുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും യുഎഇക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച മുഹമ്മദ് വസീമിൽ തന്നെയാണ് പ്രതീക്ഷകൾ.
എന്നാൽ പാകിസ്ഥാന്റെ ഭാഗത്തേക്ക് നോക്കുമ്പോൾ ആദ്യ രണ്ടു മത്സരങ്ങളിൽ ജയിച്ചെങ്കിലും കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. അതിനാൽ തന്നെ ഫൈനൽ ഉറപ്പിക്കാനായി ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിന് ഇറങ്ങുന്ന പാകിസ്ഥാനിനും വിജയം അനിവാര്യമാണ്. അല്ലെങ്കിൽ നാളെ നടക്കുന്ന യുഎഇ – പോരാട്ടത്തിലെ ഫലം അനുസരിച്ച് ആയിരിക്കും ഫൈനൽ പ്രവേശനം.