ഷാർജ – ഇന്നലെ ഷാർജയിൽ തുടക്കം കുറിച്ച ത്രിരാഷ്ട്ര പരമ്പരയുടെ ആദ്യ മത്സരത്തിന് യുഎഇ ഇന്ന് ഇറങ്ങും. പാകിസ്ഥാനിന് എതിരെയാണ് യുഎഇയുടെ ആദ്യ മത്സരം.ഇന്ത്യൻ സമയം രാത്രി 8:30 (യുഎഇ സമയം 7:00 PM)നാണ് മത്സരം ആരംഭിക്കുക. പാക്കിസ്ഥാനിയായ മുഹമ്മദ് വസീം നയിക്കുന്ന യുഎഇ ടീം മറ്റു രണ്ടു ടീമുകളെ അപേക്ഷിച്ച് ദുർബലരാണെങ്കിലും സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റിൽ പാക്കിസ്ഥാനെ അട്ടിമറിച്ച് വിജയത്തോടെ തുടക്കം കുറിക്കുക എന്നതും തന്നെയാകും ലക്ഷ്യം.
ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെ 39 റൺസിനാണ് പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റ് ചെയ്ത പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഘയുടെ അർദ്ധ സെഞ്ച്വറി മികവിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ 143 റൺസിന് എല്ലാവരും പുറത്തായി.