ഷാർജ – യുഎഇ,അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ പങ്കെടുക്കുന്ന ക്രിക്കറ്റ് ത്രിരാഷ്ട്ര പരമ്പരക്ക് ഇന്ന് ഷാർജയിൽ തുടക്കം കുറിക്കും. ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലാകും ഏറ്റുമുട്ടുക. യുഎഇയുടെ ആദ്യ മത്സരം നാളെ പാകിസ്ഥാന് എതിരെയാണ്. എല്ലാം മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 8:30 ( യുഎഇ സമയം 7:00 PM)നാണ്.
20 ഓവർ മത്സരങ്ങളാണ് നടക്കുന്നത്. മൂന്നു ടീമുകൾ തമ്മിൽ രണ്ടു തവണ ഏറ്റുമുട്ടി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമുകൾ തമ്മിൽ സെപ്റ്റംബർ ഏഴിന് ഫൈനൽ നടക്കും. ഏഷ്യൻ കപ്പിന് മുന്നേയുള്ള ഈ ടൂർണമെന്റ് മൂന്നു ടീമുകൾക്കും ഗുണം ചെയ്യും എന്നാണ് കണക്കുകൂട്ടൽ
മത്സരങ്ങൾ
ആഗസ്റ്റ് 29 – അഫ്ഗാനിസ്ഥാൻ – പാകിസ്ഥാൻ
ആഗസ്റ്റ് 30 – യുഎഇ – പാകിസ്ഥാൻ
സെപ്റ്റംബർ 1 – യുഎഇ – അഫ്ഗാനിസ്ഥാൻ
സെപ്റ്റംബർ 2 – പാകിസ്ഥാൻ – അഫ്ഗാനിസ്ഥാൻ
സെപ്റ്റംബർ 4 – യുഎഇ – പാകിസ്ഥാൻ
സെപ്റ്റംബർ 5 – യുഎഇ – അഫ്ഗാനിസ്ഥാൻ
സെപ്റ്റംബർ 7 – ഫൈനൽ