കുവൈത്ത് സിറ്റി– കുവൈത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കിംഗ് അബ്ദുൽ അസീസ് റോഡിൽ വെച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായതെന്ന് കുവൈത്ത് ഫയർ ഫോഴ്‌സ് അറിയിച്ചു. മറ്റാർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.
വിവരം ലഭിച്ചയുടനെ ഫഹാഹീൽ സെന്ററിലെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തു. പിന്നീട് തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group