മസ്കത്ത്– വീടുകളിൽ മോഷണം നടത്തിയ രണ്ട് പ്രതികൾ ഒമാനിൽ അറസ്റ്റിൽ. വീടുകളിൽ നിന്നും സ്വർണ്ണവും പണവും മോഷ്ടിച്ച രണ്ട് പേരെയാണ് റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തത്.
നോർത്ത് അൽ ബത്തിനയിലെ സൊഹാറിലെയും സഹാമിലെയും വിലായത്തിലെ മൂന്ന് വീടുകളിൽ നിന്ന് സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിലാണ് ഒരാൾ അറസ്റ്റിലായത്. അതേസമയം, ബൗഷറിലെ വിലായത്തിലെ ഒരു വീട്ടിൽ നിന്ന് പണം മോഷ്ടിച്ച കേസിലാണ് മറ്റൊരാളെ മസ്കത്ത് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പ്രതികൾക്കെതിരെയും നിയമ നടപടികൾ പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group