ഷാർജ– ആടിയും, പാടിയും ഗൗരവമായ ചർച്ചകളും കുട്ടികളുടെ കളികളും വിഭവ സമൃദ്ധമായ ഭക്ഷണവും ഒക്കെയായി യുഎഇയിൽ പ്രവാസ ജീവിതം നടത്തുന്ന ത്രിശൂർ ജില്ലയിലെ കടലായി പ്രദേശത്തുകാർ നടത്തിയ ജലയാത്ര എല്ലാവർക്കും പുത്തൻ അനുഭവമായി. വിവിധ എമിറേറ്റ്സ്കളിൽ നിന്നെത്തിയ നൂറ്റി ഇരുപതോളം പേർ ഒട്ടേറെ പദ്ധതികളോടെ കടലായി കൂട്ടായ്മ രൂപം നൽകാനും കൂടിയാണ് ജദഫിൽ നിന്നും മൂന്നു മണിക്കൂർ നീണ്ടു നിന്ന യാത്ര സംഘടിപ്പിച്ചത്. പരിപാടികൾക്ക് കെ എസ് ഷാനവാസ്, ജാസിം സെയ്ദ്, സി എ ഹാരിസ്, ടി കെ അൻസുദ്ദീൻ, സി എസ് ഖലീൽ, സി എസ് ഷിയാസ്, ടി എം ഷമീർ എന്നിവർ നേതൃതം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



