Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 30
    Breaking:
    • അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകളില്ല, യു.എസ് ആവശ്യങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതെന്ന് ഇറാന്‍ വിദേശ മന്ത്രാലയം
    • തങ്ങളുടെ അംബാസഡര്‍ ലെബനോനില്‍ തുടരുമെന്ന് ഇറാന്‍
    • റെവല്യൂഷണറി ഗാര്‍ഡ് നാവികസേനാ കമാന്‍ഡറുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍
    • ഒബിസി സംവരണം മുസ്ലീങ്ങൾ ദുരുപയോഗം ചെയ്യുന്നു; രാജ്യസഭയിൽ ബിജെപി-പ്രതിപക്ഷ പോര്​
    • മതേതര കേരളത്തിന്റെ നിലനിൽപ്പിന് യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യഹിയ തളങ്കര
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണം 1.4 കോടി കവിഞ്ഞു

    ഗുഡ്‌സ് ട്രെയിനുകള്‍ വഴി മൂന്നു കോടി ടണ്‍ ചരക്കുകളും ധാതുക്കളും നീക്കം ചെയ്തു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/02/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – കഴിഞ്ഞ വര്‍ഷം സൗദിയില്‍ യാത്രക്കാരുടെ എണ്ണം 1.4 കോടി കവിഞ്ഞതായി സൗദി അറേബ്യ റെയില്‍വെയ്‌സ് അറിയിച്ചു. ഗുഡ്‌സ് ട്രെയിനുകള്‍ വഴി മൂന്നു കോടി ടണ്‍ ചരക്കുകളും ധാതുക്കളും നീക്കം ചെയ്തു. രാജ്യത്തിന്റെ ഗതാഗത, ലോജിസ്റ്റിക് സംവിധാനത്തെ പിന്തുണക്കുന്നതില്‍ ട്രെയിന്‍ സര്‍വീസുകളുടെ വര്‍ധിച്ചുവരുന്ന പങ്ക് ഇത് പ്രതിഫലിപ്പിക്കുന്നു.

    നോര്‍ത്തേണ്‍ ട്രെയിന്‍, ഈസ്റ്റേണ്‍ ട്രെയിന്‍, ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേ എന്നിവയുള്‍പ്പെടെ വിവിധ റൂട്ടുകളിലായി 45,000 ലേറെ സര്‍വീസുകള്‍ പാസഞ്ചര്‍ ട്രെയിനുകള്‍ നടത്തി. തീര്‍ഥാടകര്‍ക്കുള്ള ഗതാഗത കാര്യക്ഷമതയും സേവനവും മെച്ചപ്പെടുത്തിയ സംയോജിത പ്രവര്‍ത്തന സംവിധാനത്തിന്റെ ഭാഗമായി കഴിഞ്ഞ ഹജ് സീസണില്‍ 18 ലക്ഷത്തിലേറെ യാത്രക്കാര്‍ മശാഇര്‍ മെട്രോ സര്‍വീസുകള്‍ ഉപയോഗപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തന്ത്രപ്രധാനമായ ചരക്കുകളും ധാതുക്കളും നീക്കം ചെയ്യുന്നതില്‍ സൗദി അറേബ്യ റെയില്‍വെയ്‌സ് നിര്‍ണായക പങ്ക് തുടര്‍ന്നു. റോഡ് ഗതാഗതവും കാര്‍ബണ്‍ ബഹിര്‍ഗമനവും കുറക്കാനും വിതരണ ശൃംഖലകളെ പിന്തുണക്കാനും ഉല്‍പാദന സ്ഥലങ്ങളില്‍ നിന്ന് തുറമുഖങ്ങളിലേക്കും വിതരണ കേന്ദ്രങ്ങളിലേക്കും വിഭവ ഗതാഗതത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനും ഗുഡ്‌സ് ട്രെയിനുകള്‍ സഹായിച്ചു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കല്‍, ഇന്ധന ഉപഭോഗം യുക്തിസഹമാക്കല്‍ എന്നിവയുള്‍പ്പെടെ സുരക്ഷയിലും പരിസ്ഥിതിയിലും മികച്ച സൂചകങ്ങളും സൗദി അറേബ്യ റെയില്‍വെയ്‌സ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 13.9 കോടി ലിറ്റര്‍ ഇന്ധനം ലാഭിക്കാനും 20 ലക്ഷം വാഹനങ്ങളില്‍ റോഡുകളില്‍ നിന്ന് അകറ്റിനിര്‍ത്താനും 3,64,000 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനും ട്രെയിന്‍ സര്‍വീസുകള്‍ സഹായിച്ചു. ഇത് രാജ്യത്തിന്റെ വിഷന്‍ 2030 ലക്ഷ്യങ്ങളെ പിന്തുണക്കുന്ന സുരക്ഷിതവും സുസ്ഥിരവുമായ ഓപ്ഷനായി റെയില്‍വേ ഗതാഗതത്തിന്റെ സ്ഥാനം വര്‍ധിപ്പിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    saudi railways
    Latest News
    അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകളില്ല, യു.എസ് ആവശ്യങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതെന്ന് ഇറാന്‍ വിദേശ മന്ത്രാലയം
    30/03/2026
    തങ്ങളുടെ അംബാസഡര്‍ ലെബനോനില്‍ തുടരുമെന്ന് ഇറാന്‍
    30/03/2026
    റെവല്യൂഷണറി ഗാര്‍ഡ് നാവികസേനാ കമാന്‍ഡറുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍
    30/03/2026
    ഒബിസി സംവരണം മുസ്ലീങ്ങൾ ദുരുപയോഗം ചെയ്യുന്നു; രാജ്യസഭയിൽ ബിജെപി-പ്രതിപക്ഷ പോര്​
    30/03/2026
    മതേതര കേരളത്തിന്റെ നിലനിൽപ്പിന് യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യഹിയ തളങ്കര
    30/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version