ഷാർജ– മലപ്പുറം തെന്നല കുറ്റിപ്പാല സ്വദേശി പറമ്പിൽ ശറഫുദ്ദീൻ (42) ഷാർജയിൽ നിര്യാതനായി. പരേതരായ പറമ്പിൽ കുഞ്ഞിമുഹമ്മദ് – സുലൈഖ ദമ്പതികളുടെ മകനാണ്.
നവംബർ മൂന്നിന് നാട്ടിൽ നിന്ന് തൊഴിൽ വിസയിൽ ഷാർജയിലെത്തിയ ഷറഫുദ്ദീനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നവംബർ 12ന് ഷാർജയിലെ ബുർജിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഹാർട്ട് ബ്ലോക്ക് നീക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഷറഫുദ്ദീൻ അസുഖം ഭേദമായി എന്ന പ്രതീക്ഷക്കിടയിലാണ് മരണം സംഭവിച്ചത്.
ഭാര്യ: മുഹ്സിന. മക്കൾ: മുഹമ്മദ് നാഫിഹ്, മുഹമ്മദ് നായിഫ്, മുഹമ്മദ് നജ്വാൻ, ഫാത്തിമ നാഫിഹ. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.



