ജിദ്ദ– കഴിഞ്ഞ ചൊവ്വാഴ്ച ജിദ്ദയിൽ വാഹനാപകടത്തിൽ മരണപ്പെട്ട കൊണ്ടോട്ടി സ്വദേശി അബ്ദുറഷീദിന്റെ മൃതദേഹം നാട്ടിൽ മറവ് ചെയ്തു. ജിദ്ദ ഹറാസത്തിൽ വെച്ച് റോഡ്മുറിച്ച് കടക്കുമ്പോളാണ് അപകടമുണ്ടായത്. കൊണ്ടോട്ടി കരിപ്പൂർ വെള്ളാര് പുതുക്കുളം സ്വദേശി താഴത്തെ പള്ളിയാളി അബ്ദുറഷീദായിരുന്നു മരണപ്പെട്ടത്. മൃതദേഹം ജിദ്ദ കിങ്ങ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ച് എംബാം നടപ്പടികൾ പൂർത്തീകരിച്ച ശേഷം ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങ് ചെയർമാൻ മുഹമ്മദ് കുട്ടി പാണ്ടിക്കാടിൻ്റെ നേതൃത്വത്തിൽ മൃതദ്ദേഹം നാട്ടിലേക്ക് കൊണ്ടു പോവുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിച്ചു. ശറഫിയ റമളാൻ മസ്ജിദിൽ വെച്ച് നടന്ന മയ്യിത്ത് നിസ്കാരത്തിനുശേഷം തിങ്കളാഴ്ച ഇൻഡിഗോ വിമാനത്തിൽ കരിപ്പൂർ എയർപോർട്ടിലേക്ക് മൃതദേഹം എത്തിച്ചു. ചൊവ്വാഴ്ച കരിപ്പൂരിൽ എത്തിയ മൃതദ്ദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. പൊതുദർശനത്തിന് ശേഷം ചോലമാട് ഫാറൂഖ് മസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്തു. പന്ത്രണ്ട് വർഷമായി ജിദ്ദയിൽ പ്രവാസിയാണ് അബ്ദുറഷീദ്. ഭാര്യയും നാല് മക്കളും ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group