ജിദ്ദ – നിയമ ലംഘനങ്ങള്‍ കാരണം ജിദ്ദയില്‍ പത്തു കഫേകള്‍ നഗരസഭ അടപ്പിച്ചു.
കഫേകളും സമാന സ്ഥാപനങ്ങളും ലക്ഷ്യമിട്ട് ജിദ്ദ നഗരസഭാ സംഘങ്ങള്‍ നടത്തിയ ശക്തമായ പരിശോധകള്‍ക്കിടെ മറ്റു 23 സ്ഥാപനങ്ങളില്‍ ഒന്നിലധികം നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
ലൈസന്‍സില്ലാതെയോ സസ്‌പെന്‍ഡ് ചെയ്ത ലൈസന്‍സുകളോടെയോ പ്രവര്‍ത്തിക്കല്‍, ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡുകള്‍ ഇല്ലാതിരിക്കല്‍, ലൈസന്‍സില്ലാതെ പുകയില ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യല്‍, ശുചിത്വക്കുറവ്, ആരോഗ്യ-സാങ്കേതിക ആവശ്യകതകളുമായി ബന്ധപ്പെട്ട മറ്റ് നിയമ ലംഘനങ്ങള്‍ എന്നിവയാണ് കോഫി ഷോപ്പുകളില്‍ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group