റാസൽഖൈമ: തൃശൂർ വടക്കേക്കാട് സിദ്ദീഖ് പള്ളിക്ക് സമീപം താമസിക്കുന്ന അലി റുബാസ് (45) റാസൽഖൈമയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. റാസൽഖൈമയിൽ ഗ്രോസറിയിൽ ജോലി ചെയ്തു വരികയായിരുന്നു. തറയിൽ അബ്ദുവിന്റെയും ആച്ചു മോളുടെയും മകനാണ്. ഭാര്യ: നസീമ. മക്കൾ: ഫാഹിദ്, മുഹമ്മദ് ഹാദി. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോയി കബറടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group